Thursday, July 15, 2010

കനവുകള്‍

എന്ഥന്നില്ലാത്ത ബ്രന്ദമായ ആവേശമായിരുന്നു എല്ലാത്തിന്നും , സമുദ്രത്തിലെ ജലനിരപ്പുകള്‍ ഉയര്‍ന്നു പൊങ്ങുമ്പോഴും ഇങ്ങു മരുഭുമിയില്‍ അഗ്നിയെകാള്‍ കൂടുതലായിരുന്നു ചൂട് , അസഹനീയം തന്നെ . പക്ഷെ അങ്ങ് അകലെ എന്നെ മാത്രം കാത്തിരിക്കുന്ന അനീസയെ ഓര്‍കുമ്പോള്‍ അഗ്നി ഗോളങ്ങള്‍ എന്നെ തീരെ തളര്തുന്നില്ല . ഞാന്‍ അവളെ അന്ന് ആദ്യമായി കണ്ട ദിവസം ഓര്‍ക്കപെടാന്‍ ഞാന്‍ എന്നും കൊതിക്കുന്ന ദിവസം . എന്റെ പേനയില്‍ പ്രണയം തുടിചിരികുന്നു ,എന്റെ മനസ്സില്‍ ചിന്തയില്‍ അതങ്ങനെ മായാതെ തന്നെ കിടക്കുന്നു . അന്നൊരു പെരുന്നാള്‍ ദിനമായിരുന്നു കൈ നിറയെ മൈലാഞ്ചി അണിഞ്ഞു പതക്കത്തില്‍ പൊതിഞ്ഞ നീല നിറമുള്ള വസ്ത്രം അവളെ എത്രയോ വട്ടം സുന്ദരിയാക്കിയിരികുന്നു . അവസരങ്ങള്‍ ഞങളെ തെടിയെതികൊണ്ടേ ഇരുന്നു അതോടപ്പം ഞങളുടെ പ്രണയം വര്‍ഷങ്ങള്‍ പിന്നിട്ട പ്രതീതിയായിരുന്നു . ആയിരം വരഷങ്ങള്‍ ഞാഗള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു . അതിലേതോ ഒരു വര്‍ഷം ഞങളെ സ്വന്തമാക്കും എന്റെ കണ്ണുകള്‍ അവളെ എന്നും കാണുന്നു എന്റെ വാക്കുകള്‍ അവളെ കുറിച്ചു മാത്രമാകുന്നു . ഫോണിലൂടെ ഒഴുകിയെത്തുന്ന അവളുടെ സ്വരം എന്റെ സ്വപ്നത്തില്‍ അനേകായിരം പ്രണയാക്ഷരങ്ങള്‍ കൊത്തിവെക്കുന്നു . ഏതോ ഒരു നാള്‍ ഞങള്‍ പ്രണയികാന്‍ തീരുമാനിച്ചു , അതെങ്ങനെ സംഭവിച്ചു അത്ഭുദം തന്നെ . എന്റെ നോട്ടങ്ങളില്‍ പ്രണയം ഉണ്ടായിരുന്നോ ഞങളുടെ മനസ്സ് മുന്നേ തന്നെ ദൈവം കോര്‍ത്ത്‌ വെച്ചിരിക്കുമോ ആലോചിച്ചു ഒരെത്തും പിടിയും കിട്ടാനില്ല അവസാനമായ് ഞങ്ങള്‍ ഒരു വട്ടം കൂടി കണ്ടു മുട്ടി , അന്നെനിക്ക് പറയാന്‍ ഉണ്ടായിരുന്നത് നിറയെ സ്വപ്നഗലായിരുന്നു , കൂടെ ഒരിക്കലും കരഞ്ഞു തീരാത്ത ഒരു പിടി സങ്ങടങ്ങളും , ഞാന്‍ നാളെ ദുബൈയിക്ക് പോകുവാ പെടുന്നനെ അവള്‍ വിതുമ്പി , കണ്ണുകളില്‍ നിറയെ കണ്ണ് നീരുണ്ടായിരുന്നു , പ്രണയത്തിന്റെ നൊമ്പരം , അതെനിക്ക് സമുദ്രത്തിലെ തിരമാലകലെകാള്‍ കൂടുതലായ് തോന്നി എന്റെ മാറിലേക്ക്‌ അവള്‍ ചായുമ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയിരുന്നു ഇനി എന്നാണ് നമ്മള്‍ കാണുക അവളുടെ ശബ്ദം ഇടറിയിരുന്നു ഞാനവളെ കെട്ടി പുണര്‍ന്നു അതല്ലാതെ എനിക്കു വേറൊരു മറുപടി ഇല്ലായിരുന്നു അവള്‍ എന്നെ ആര്‍ത്തിയോടെ ചുംബിച്ചു അതല്ലാതെ വേറൊന്നും ഞങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നില്ല അവസാനമായ യാത്ര പറച്ചലില്‍ ഞങ്ങള്‍ വിങ്ങി പൊട്ടി ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത അന്നത്തെ രാത്രി പ്രണയത്തിന്റെ മറ്റൊരു മുഖമായിരുന്നു ഓര്‍ക്കാപുറത്ത് കിട്ടിയ അടിയില്‍ നിന്നും പെടുന്നനെ യേഴുന്നെട്ടപ്പോള്‍ എന്താ ഇന്ന് ഡ്യൂട്ടി ഇല്ലെ എന്ന ചോദ്യവുമായി ഷാജി നില്കുന്നു ...ദ്രിതിയില്‍ വണ്ടിയിലേക്ക് നടക്കുമ്പോഴും ഇന്നലത്തെ സ്വപ്നത്തിന്റെ കനവുകള്‍ എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു പെയ്സെടുത്തു അനീസയെ നോക്കിയപ്പോള്‍ അവള്‍ പൊട്ടി ചിരിക്കയാണ് ...പുറകില്‍ നിന്നും ഷാജി യെണ്ടോക്കെയോ പറഞ്ഞെങ്കിലും ഞാന്‍ ഒന്നും കേള്‍കുന്നുണ്ടായിരുന്നില്ല....

Friday, July 9, 2010

പ്രിയ സഖീ



ഓര്‍ക്കാന്‍ കൊതിക്കുന്ന നിറ പുഷ്പങ്ങളായി നീ ....
എന്‍റെ മനസ്സിനെ വേദനിപ്പിക്കുന്നു .
ഞാന്‍ കണ്ട എന്‍റെ സ്വപ്നഗലായ് നീ ...
എന്നോടുത്തു എന്നും ജീവിക്കുന്നു .

കരയില്ല ഇനി ഞാനൊരിക്കലും ...
കണ്ണിന്റെ ഓളങ്ങള്‍ നിനകായ് കാത്തിരിക്കും .
എന്നാണ് ഇനിയെനിക്ക് നിന്നെ കാണാന്‍ കഴിയുക .
എന്‍റെ കാത്തിരിപിന്റെ കാഹളം എങ്ങോ മുഴങ്ങുന്നു .

ഇങ്ങു അകലെ ചുടു കാറ്റിന്‍ നിശ്വാസം ...
അങ്ങ് അകലെ മഴത്തുള്ളികള്‍ കിലുങ്ങുന്നു .
ഓര്‍ക്കുമോ ഓരോ ദിനവും എന്നെ നീ ...
മനസ്സിന്‍റെ ഉള്ളില്‍ ഞാനുണ്ടോ പ്രിയ സഖീ ...???

കരയുമോ എനിക്കു വേണ്ടി നീ ഒരു ദിനം ...
തോരാതെ പെയ്യുന്ന മഴ തുള്ളി പോലെ ...
ഓര്‍ക്കുമോ ഇനിയെന്നും എന്നെ നീ ...
ജീവന്‍റെ മുഖ പടം എനികായ് തുറക്കു നീ ...

മനസ്സിന്‍റെ നോവുകള്‍ ചിതറി തെറിക്കുന്നു.
കണ്ണിന്‍റെ രോഷങ്ങള്‍ പെയ്തിറങ്ങുന്നു .
കാതിരിപിന്റെ മാസങ്ങള്‍ വര്‍ഷങ്ങളാകുന്നു .
നിന്‍റെ മനസ്സില്‍ ഇന്നും ഞാനുണ്ടോ പ്രിയ സഖീ ...???

അവള്‍ ...




ജീര്‍ണിച്ച പാദങ്ങള്‍ കഴുകി ഏതോ നിശാ ഗന്ധിയില്‍ ,
അവശതയിലും പനിനീര്‍ പുഷ്പമായവള്‍...
ഓടി കിഥച്ചു വിരിമാറില്‍ ഉറങ്ങുന്നു .
ഓര്‍ക്കപുരത് ഞെട്ടിയുണര്‍ന്നപ്പോള്‍ ...
കിധകുന്ന മാറിടം , അനുരാഗ വിവശ ഉണര്‍ത്തുന്നു .
ഓര്‍മയുടെ ഓളങ്ങള്‍ അവള്കായി പിറക്കുന്നു .
നിദ്രയുടെ രോഷങ്ങള്‍ അവളെ വരിഞ്ഞു മുറുക്കുന്നു .
സന്ധ്യയുടെ യാമങ്ങളിലെ കൂര്‍പിച്ച നോട്ടങ്ങള്‍ ...
ഉടക്കി എറിയുന്ന പ്രണയ നൊമ്പരങ്ങള്‍ .
പേരറിയാത്ത ഏതോ സുഗന്ധം ദിനം പ്രതി കടന്നു പോകുന്നു .
കരയാന്‍ സമ്മധികാത്ത കണ്ണുകളും , ചിരിക്കാന്‍ കുട്ടകാത്ത ചുണ്ടുകളും ...
ഏതോ ഒരു നിമിഷം യെനികായ് കരയുന്നു , ചിരിക്കുന്നു .

Wednesday, June 30, 2010

എന്‍റെ പ്രണയം (അവസാനിച്ചു )

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്ങിലും അവിടം ശൂന്യമായിരുന്നു ...യെനികനുബവപെട്ട കൈ സ്പര്‍ശം തോന്നലായിരുന്നു .എനിയും ഒരുപാട് എന്ടോക്കെയോ പറയണം യെന്നുണ്ടായെഗിലും ഒന്നും പരഞ്ഞുതീരാതെ ഞങ്ങള്‍ ക്ലാസ്സിലോട്ടു നടന്നു ...പിന്നീടുള്ള നാളുകള്‍ പ്രണയത്തിനു മാത്രമുള്ളതായിരുന്നു ....എല്ലാവരും അറിഞ്ഞു ..കോളേജില്‍ അറിയാന്‍ ബാക്കി ആരും ഇല്ല ...അതൊരു അന്ഗീകരമായ് ഞങ്ങള്‍ക്ക് തോന്നി ....നാളെയുടെ സ്വപ്നങ്ങള്‍ ഒരുപാട് നെയ്തു ....ജനികാന്‍ പോകുന്ന കുഞ്ഞിന്നു എന്‍ട് പേരിടണം എന്ന് വരെ തീരുമാനിച്ചു ......കാല്‍പനിക ലോകത്തെ പ്രണയ സംബാഷനഗല്‍ എന്‍റെ മൊബൈല്‍ ബില്‍ കുത്തനെ ഉയര്‍ത്തി ...ഉമ്മയുടെ ചോദ്യങ്ങള്‍ക്ക് എനിക്കു പലപ്പോഴും മറുപടി ഇല്ലായിരുന്നു ....മാസത്തില്‍ മൊബൈല്‍ ബില്‍ അടകുന്നത് ഞാന്‍ അല്ലല്ലോ ...അത് കൊണ്ട് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചില്ല ...

നാളെയുടെ ജീവിതത്തെ ആവോളം സ്വപ്നം കണ്ടു ഞങ്ങള്‍ പൂര്‍വാടികം ശക്തിയോടെ പ്രണയിച്ചു ...ബീച്ചുകളും ഐസ് ക്രീം കളും ഞങ്ങളുടെ പ്രണയത്തെ ആവോളം പ്രോത്സാഹിപിച്ചു ....അന്നൊരു ശനിയയ്ച്ച ആയിരുന്നു ശപികപെട്ട ദിവസം ..ഒരികലും മറക്കാന്‍ പറ്റാത്ത ...കണ്ണ് നീര്‍ പൊടിഞ്ഞ ദുഷിച്ച ദിവസം ....ബീച്ചിന്റെ ആളൊഴിഞ്ഞ മൂലയില്‍ അവളുടെ മടിയില്‍ തലവെച്ചു കിടക്കുകയാ ഞാന്‍ ..കടലില്‍ നിന്നും ഞങ്ങളെ തേടിയെത്തുന്ന മന്ദ മാരുതന്‍ പ്രണയ ചുംബനഗല്‍ നല്‍കി എങ്ങോ പോയ്‌ മറയുന്നു ...അപോഴോന്നും ഞങ്ങളെ വീക്ഷിക്കുന്ന കഴുകന്‍ കണ്ണുകളെ ഞങ്ങള്‍ കണ്ടില്ല ...വയിലിന്നു കാഠിന്യം കൂടിയിരിക്കുന്നു ...പതിയെ ഞങ്ങള്‍ അവിടെ നിന്നും എഴുന്നേറ്റു
നേരെ പോയത് പ്രിയപ്പെട്ട കുകീസ് ...ഐസ്ക്രീം കടയുടെ പേര്‍ ...ഞങ്ങളെ കണ്ടപാടെ സ്ഥിരം നല്‍കാറുള്ള പുഞ്ചിരിയുമായ് ..ശുകൂര്‍ക്ക എന്താ മക്കളെ സുഖമല്ലേ എന്ന പതിവ് ചോദ്യവുമായി രണ്ടു ലവ് ഫലുടാ ടാബളില്‍ റെഡി ....പെടുന്നനെ ഫാതിയുടെ മുഖത്തുണ്ടായ ബാവ മാറ്റം എന്നെ അല്ബുതപെടുത്തി ...അവള്‍ പതിയെ എഴുന്നേറ്റു ...ഒന്ന് നീങ്ങി നിന്നു .....ഒന്നും മനസിലാകാതെ ഞാന്‍ അവളെ തുറിച്ചു നോക്കുമ്പോഴേക്കും ....എന്നെ തേടിയെത്തി ആ ശബ്ദം ...

യെണ്ടാട നിന്‍റെ പേര്‍ ..ആജാനു ബാഹുവായ ആ ശബ്ദത്തിന്റെ ഉടമയെ ഞാന്‍ കണ്കുളിര്‍ക്കെ നോക്കി ...ആരാ നിങ്ങള്‍ എന്ന് ചോദികുന്നതിന്നു മുമ്പ് തന്നെ കുറെ നക്ഷ്ത്രഗല്‍ എന്‍റെ മുഖത്ത് കൂടി കടന്നു പോയ്‌ ....ഇവിടെ വാടി എന്ന ഒരലര്‍ച്ചയോടെ അയാള്‍ അവളെ ബലമായി പിടിച്ചു കൊണ്ട് പോയ്‌ .....എന്നെ രക്ഷിക്കു യെന്നവളുടെ കണ്ണുകള്‍ പറയുന്നുടെങ്ങിലും ...നിസ്സഹനായി നോക്കി നികാനെ എനിക്കു കഴിഞ്ഞുള്ളൂ ....അവളുടെ പഠിത്തം രണ്ടു നാള്‍ നിലച്ചു ...ഇനി ഒന്നും ഉണ്ടാകില്ല എന്ന് അവളുടെ ജെഷ്ടന്നു ഞാന്‍ ഉറപ്പു കൊടുത്തു ..എന്‍റെ ഉറപിന്മേല്‍ അവള്‍ വീണ്ടും പഠിക്കാന്‍ വന്നു ...പിന്നെ പേനകള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു ...കടലാസുകള്‍ ഞങ്ങള്‍ക്ക് വേണ്ടി കണ്ണ് നീര്‍ പൊഴിച്ചു ...അപോഴും അവളുടെ ജെഷ്ടനോടുള്ള പക എന്‍റെ മനസ്സില്‍ തീ പൊരി കൊണ്ടു ...അവസാന വര്‍ഷ ബി കോം എക്സാം വന്നു കഴിഞ്ഞു ....ഇതും കൂടി കഴിഞ്ഞാല്‍ നമ്മള്‍ എങ്ങനെ കാണും ....ഞങ്ങള്‍ രണ്ടു പേരും ബയപെട്ട അവസാന ദിവസവും വന്നു .....ഒന്‍പതു മണിക്ക് തുടങ്ങിയ പരീക്ഷ പതിനൊന്നു മണിയോടെ ഞങ്ങള്‍ രണ്ടു പേരും എഴുതി കഴിഞ്ഞു ...ഗ്രൌണ്ടിന്റെ പിറകു വശത്തുള്ള മെന്‍സ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു ....അവിടെ പ്രനയെകുന്നവര്‍ക്ക് ഒരു ചെറു പൂങ്ങാവനം ഉണ്ടായിരുന്നു ..അവിടം നിറയെ മാസ്മരികം നിറഞ്ഞ പ്രണയ നൊമ്പരങ്ങള്‍ ആയിരുന്നു ....അവളെന്റെ മാറില്‍ ചാഞ്ഞു ...അവളുടെ മുടിയെഴകളില്‍ കൂടി എന്‍റെ വിരലുകള്‍ അടങ്ങാതെ ചലിച്ചു കൊണ്ടിരുന്നു ...എന്‍റെ മാറില്‍ ചൂട് കൂടിയിരിക്കുന്നു ...കണ്ണ് നീര്‍ വാര്‍ന്നോഴുകുകയാണ് ..
മരവിച്ച രണ്ടു ശരീരങ്ങള്‍ ..എന്‍ട് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ പകച്ചു പോയ കുറെ നിമിഷങ്ങള്‍....ഒരുപാട് ചുംബനഗല്‍ നിറഞ്ഞ നിമിഷങ്ങള്‍ ..ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന തിരിച്ചറിവോടെ ...ഞങ്ങള്‍ രണ്ടു വഴികായ് പിരിഞ്ഞു ...പ്രണയം ഞങ്ങളില്‍ പരിശുദ്ദമായിരുന്നു ..അതിന്റെ പടിയോന്നോണം ഞങ്ങള്‍ വീണ്ടും കാണുവാന്‍ തീരുമാനിച്ചു ...പക്ഷെ ദൈവം ഞങ്ങളെ പിരികാനായിരുന്നു തീരുമാനിച്ചത് ..അക്രോഷഗലും അട്ടഹാസങ്ങളും ഉയര്‍ന്നു വന്ന രാത്രി ഞങ്ങളെ രണ്ടു പേരെയും രാത്രി ഒന്നായി കണ്ട നിമിഷം ...വേദനയുടെ അനര്‍ഗ നിമിഷങ്ങള്‍ എനിക്കു സമ്മാനിച്ച ആ രാത്രി കൊടുവില്‍ ഞാന്‍ ബംഗ്ലോര്‍ക്ക് നാട് കടതപെട്ടു ...അവിടെ നിന്നും ദുബായ് യിലേക്കും ......
നീണ്ട രണ്ടര വര്‍ഷത്തിനു ശേഷം ഞാന്‍ അവളെ ഒരിക്കല്‍ കൂടി കണ്ടു ...പത്തു ദിവസത്തെ ലീവിന്നു നാട്ടില്‍ പോയപോള്‍ തികച്ചും ആകസ്മികമായ കണ്ടു മുട്ടല്‍ ...അവളുടെ ഒക്കത്ത് ഒരു സുന്ദരന്‍ മോനുണ്ടായിരുന്നു ....സുഗമാണോ എന്ന അവളുടെ ചോദ്യത്തിന്നു യെണ്ട് മറുപടി കൊടുക്കണം എന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു ....ഒടുവില്‍ അവള്‍ പറഞ്ഞു ...വഴ്തോരാതെ സംസാരിക്കുന്ന നിനകിത് യെണ്ട് പറ്റി ...കാലം ഒരുപാട് മാറ്റിയിരിക്കുന്നു ....ആ മുഖത്ത് ഒന്ന് നോക്കാന്‍ പോലും എനിക്കു സാദിച്ചില്ല ...എന്നെ ഒരു വട്ടം കൂടി അവള്‍ നോക്കി ഒരു മന്ദഹാസത്തോടെ നടന്നു നീങ്ങി ....അതില്‍ എന്നോടുള്ള വെറുപ്പും പുച്ചവും നിറഞ്ഞു നില്‍കുന്നുണ്ടായിരുന്നു !!!! ശുഭം

Tuesday, June 29, 2010

എന്‍റെ പ്രണയം (തുടര്‍ച്ച ...)

പിറ്റേ ദിവസം ഫാത്തിമ ക്ലാസ്സില്‍ വന്നു ..ഒന്നും സംബവികാത്തത് പോലെ ഞ്ഗല്‍ വീണ്ടും സംസാരിച്ചു ..ഞാന്‍ വിളിച്ചതിനെ കുറിച്ച് അവള്‍ ഒന്നും ചോദിച്ചില്ല എന്‍റെ കാത്തിരിപ്പ്‌ നീളുമോ
മനസ്സില്‍ പ്രണയം പതഞ്ഞു പൊങ്ങി തുടങ്ങി ...പിടിച്ചു നില്‍കാന്‍ എനിക്കു വയ്യ എന്ന് തോന്നി .അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ..പള്ളിയില്‍ പോയ്‌ തിടുകത്തില്‍ തിരിച്ചു വന്ന ഞാന്‍
കാന്റീന്റെ അരികില്‍ നില്‍കുന്ന ഫാത്തിമയെ കണ്ടു .. റബ്ബേ എന്‍ട് പറ്റി ഇവള്‍ക്ക് ..വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് കുതിച്ചെത്തി ...എന്താ ഫാത്തിമ ഇവിടെ നിക്കണേ ..മറുപടി
മൌനം മാത്രം ..അവള്‍ തിടുകത്തില്‍ മുന്നോട്ടു നടന്നു കൂടെ ഞാനും ..ബി ബ്ലോക്കിന്നു അരികില്‍ എതാരയപോള്‍ അവളെന്നോട് ചോദിച്ചു നീ ഇന്നു ക്ലാസ്സില്‍ കയറുന്നുണ്ടോ ...യെനികൊന്നും മനസിലായില്ല ...എന്‍റെ മുഖം നോക്കി അവള്‍ ഒന്നുടെ ആവര്‍ത്തിച്ച്‌ നിന്നെ കാത്തു നിന്നത ഞാന്‍ ഈ അവര്‍ കട്ട്‌ ചെയ്താലോ ...എന്‍റെ ഉള്ളില്‍ മഴവില്ലുകള്‍ തീര്‍ത്ത പേമാരി പെയ്തൊഴിയാന്‍ തുടങ്ങി യെനികായിരം വട്ടം സംമദം എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി ....എന്താ ഒന്നും മിണ്ടാത്തെ അപ്പോഴാണ്‌ എനിക്കു സ്ഥലകാല ബോദം ഉണ്ടായതു ...ഞ്ഗല്‍ രണ്ടു പേരും സെമിനാര്‍
ഹാള്‍ ലക്ഷ്യമാക്കി നടന്നു ...രണ്ടു പേര്‍ക്കും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല ..എന്താ നീ ഒന്നും മിണ്ടാത്തെ നിശബ്ദടക്ക് ഭംഗം വരുത്തി അവള്‍ ചോദിച്ചു ..ഞാന്‍ അന്ന് വിളിച്ചപോള്‍ ആരാ ഫോണ്‍ എടുത്തേ ...അത് ബാപ്പയാ ...പടച്ചോനെ ...അവള്‍ ചെറുതായി ഒന്ന് ചിരിച്ചു ...ഞാനും അതില്‍ പങ്കു ചേര്‍ന്നു .

സെമിനാര്‍ ഹാളിന്റെ അരികിലുള്ള ഷട്ടില്‍ കോര്‍തിന്റെ അരികില്‍ ചെറിയൊരു തണല്‍ മരം അവിടെ മരം കൊണ്ടുടാക്കിയ താല്‍കാലിക ഒരു ഇരിപ്പിടം ...ഇവിടെ ഇരികാം എന്ന് പറഞ്ഞപോള്‍
അവള്‍ക്കും സംമദം ...ഫാത്തിമ എന്താ ഒന്നും മിണ്ടാത്തെ ...എന്ദിന ഈ അവര്‍ കട്ട്‌ ചെയ്തെ ...ഒരു ചോദ്യത്തിനും അവള്‍ എനിക്കു ഉത്തരം തന്നില്ല ...അല്‍പ സമയം കൂടി ആ നിശബ്ദത തുടര്‍ന്ന് അതിന്നു വിരാമം ഇട്ടു കൊണ്ട് അവള്‍ ആഗ്രഹിച്ച ചോദ്യം ഞാന്‍ തന്നെഹ് ചോദിച്ചു ''ഫതിമയ്ക്ക് എന്നെ ഇഷ്ട്ടമാണോ '' അവളുടെ മുഖം ചുവന്നു കണ്ണില്‍ കണ്ണ് നീര്‍ പടര്‍ന്നു ..ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി ..എന്താ ഫാത്തിമ ഇതു ഇഷ്ടമില്ലഗില്‍ വേണ്ട ..വിട്ടേക്ക് ...ഞാന്‍ നെയ്തു കുട്ടിയ എന്‍റെ പ്രണയം ...ഫാത്തിമയെ ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നി തുടങ്ങിയ വികാരം ...അത് മാത്രമാണ് ഞാന്‍ ഫതിമയോട് പറഞ്ച്ചത് ..ഇക്ക ...ഞാന്‍ ഒരിക്കല്‍ കൂടി ഞെട്ടി എന്താ നീ വിളിച്ചതു ...എനികങ്ങനെ വിളിച്ചൂടെ ..ഫാത്തിമയുടെ ചോദ്യം എന്നില്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍
സൃഷ്ടിച്ചു ...കുറച്ചു ദിവസമായി ഞാന്‍ കേള്‍കാന്‍ കൊതിച്ചു നിന്ന ചോദ്യമ ഇക്ക ഇപ്പോള്‍ എന്നോട് ചോദിച്ചതു ...ഫാതിക്ക് ഇക്കയെ ഒരുപാട് ഇഷ്ടമ ....ഞാന്‍ അവളുടെ കയ്യില്‍ മെല്ലെ തൊട്ടു ..
രണ്ടു പേരുടെയും കൈകള്‍ ഐസ് കട്ട പോലെ ഇരിക്കുന്നു ...എന്‍റെ കൈ നിര്‍ത്താതെ വിരകുന്നുണ്ടായിരുന്നു ....പെടുന്നനെ എന്‍റെ പിറകില്‍ ആരുടെയോ കൈ സ്പര്‍ശിച്ചു ..ഞെട്ടി തിരിഞ്ചു ഞാന്‍ നോക്കി ......

Monday, June 28, 2010

എന്‍റെ പ്രണയം


ഞാന്‍ ബി.കോം ഫസ്റ്റ് ഇയര്‍ ക്ലാസ്സിലേക്ക് കടന്നു വന്നപോഴേ എന്‍റെ നോട്ടം മുന്‍ സീറ്റില്‍ ഇരിക്കുന്ന ഫാത്തിമയെ ആയിരുന്നു
ആ നോട്ടം പിന്നെ എപ്പോഴ പ്രണയം ആയതു ....ഓര്‍ത്തു നോകട്ടെ അതെ ഞാന്‍ ഓര്‍കുന്നു പരിജയ പെടലുകള്‍ കഴിഞ്ഞു ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു ....ക്ലാസ്സ്‌ കഴിഞ്ഞു പോകുന്നിടക്ക് ഞങളുടെ കണ്ണുകള്‍ വീണ്ടും കണ്ടു അതൊരു പ്രണയത്തിന്റെ തുടക്കമാണ് എന്ന് ഞാന്‍ അന്ന് കരുതിയില്ല ....പരസ്പരം സംസാരിച്ചു ഒന്നിച്ചു നടന്നു അപോഴോന്നും ഞാഗള്‍ക്ക് പ്രണയം തോന്നിയില്ല ....പുറമേ പറയാന്‍ മനസ്സ് പേടിച്ചത് കൊണ്ടാകാം ....

രണ്ടു ദിവസം ഫാത്തിമ ക്ലാസ്സില്‍ വരാതായപ്പോള്‍ അവളുടെ നാട്ടുകാരി ഫസ്റ്റ് ഇയര്‍ ബീ എസീ യിലെ സുഹറയോട് തിരക്കിയപോള്‍ അവള്‍ക്കു പനിയാണ് എന്ന ഞെട്ടിപികുന്ന സത്യം തിരിച്ചറിഞ്ഞു .....എന്ത് ചെയ്യും സുഹറയോട് നമ്പര്‍ ചോദിച്ചാലോ അല്ലങ്ങില്‍ വേണ്ട അവള്‍ എന്ത് കരുതും ......ഫസ്റ്റ് അവര്‍ ഇംഗ്ലീഷ് ആയിരുന്നു പ്രൊഫസര്‍ ഡ്രാമ തകര്‍ക്കുകയാണ് .....ഞാന്‍ ഒന്നും കേട്ടില്ല ...ലഞ്ചിനുള്ള സമയം കാത്തു നിന്നു സുഹറയെ ഒന്നുടെ കാണണം ....പറ്റിയാല്‍ നമ്പര്‍ ചോദിക്കണം ഇതായിരുന്നു മനസ്സ് നിറയെ ....

കണ്ടമാത്രയില്‍ സുഹറ ഒരു പുഞ്ചിരി സമ്മാനിച്ച്‌ എന്നോട് തിരക്കി എന്താ ഇവിടെ ഒരു ചുറ്റി കളി ....ഇതു ബി എസീ ക്ലാസ്സ ....ഹേ സുഹറയെ ഒന്ന് കാണാന്‍ വന്നതാ .....എന്താ കാര്യം അല്ല ഫാത്തിമയുടെ നമ്പര്‍ ഉണ്ടോ സകല ദൈരവും ആവാഹിച്ചു ഞാന്‍ ചോദിച്ചു
ഉണ്ടെഗില്‍ അവള്‍ ഒരു ജാടയോടെ എന്നോട് തിരക്കി ....സുഗമില്ലതതല്ലേ ഒന്ന് വിളിച്ചു അന്നെഷികാം എന്ന് കരുതി .....അവള്‍ ഒന്ന് മൂളി
നമ്പര്‍ തന്നു അവള്‍ പോയ്‌ ......കോളേജ് കാന്റീനിലെ കോയന്‍ ബോക്സില്‍ നിന്നും ഒരു രൂപ നാണയം ഇട്ടു കറക്കി ഫാത്തിമയുടെ നമ്പര്‍
മറുതലക്കല്‍ ബെല്ലടികുന്നത് പോലെ എന്‍റെ ഹൃദയവും അടികുന്നുണ്ടായിരുന്നു .......പെടുന്നനെ ഒരു കനത്ത ശബ്ദം ..ആദ്യം ഒന്ന് പതറി എങ്കിലും ഞാന്‍ ദൈര്യം സംഭരിച്ചു ചോദിച്ചു ....ഫാത്തിമയുടെ വീടല്ലേ ....അതെ ആ ശബ്ദതിന്നു ഇടി മുഴക്കതിന്റെ ഗാമ്ബീര്യം ഉള്ളതായി തോന്നി ....ഫാത്തിമ രണ്ടു ദിവസമായി ക്ലാസ്സില്‍ വന്നില്ല .....മറുതലക്കല്‍ നിന്നും കോളേജില്‍ നിന്ന അല്ലെ ....പ്രതീക്ഷികാതെ കിട്ടിയ മറുപടിയില്‍ ഞാന്‍ പടര്‍ന്നു കയറി .......അവള്‍ക്കു പനിയാണ് സാറേ ....ഞാന്‍ ചിരി അടക്കം പിടിച്ചു അല്‍പും ഗാമ്ബിര്യതോടെ ചോദിച്ചു ഫാത്തിമ ഇല്ലേ അവിടെ ...കൊടുകാം എന്ന് പറഞ്ഞു വിനയത്തോടെ ആ ശബ്ദം ഫോണ്‍ അവള്‍ക്കു കൈ മാറി ......

ഹലോ ഫാത്തിമ ഇത് ഞാന്‍ അപ്പോഴേക്ക് അവള്‍ എന്‍റെ ശബ്ദം തിരിച്ചറിഞ്ഞു .....പടച്ചോനെ എന്ദിന വിളിച്ചേ ....അവള്‍ക്കു പേടിയായി തുടങ്ങി ...സുഗമില്ല എന്ന് സുഹറ പറഞ്ഞു അപ്പോള്‍ വിളികാം എന്ന് കരുതി ......ആ ഒരു വിളി ഞ്ഗളുടെ പ്രണയത്തിന്റെ തുടക്കം ....

ഉറക്കം

ഉറക്കം .................


രാത്രി എപ്പോഴോ ഞാന്* ഉറക്കമുണര്*ന്നു ,എന്*റെ മുറിയില്* അപരിചിതമായ ഒരു വെളിച്ചം ഉള്ളത് പോലെ തോന്നി.....മുറിക്കകത്തെ എല്ലാ light കളും അണഞ്ഞു തന്നെയാണ് ഇരിക്കുന്നത് പിന്നെ ഈ പ്രകാശം എവിടെ നിന്നു വന്നു ??
ഞാന്* ക്ലോക്കിലേക്ക് നോക്കി ,സമയം വെളുപ്പിന് 3.30 ആയതേ ഉള്ളൂ .നേരം പുലരാന്* തുടങ്ങുന്നു........
എന്തൊക്കെയോ പരിചയമില്ലാത്ത പോലെ തോന്നി ,എന്*റെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ...എന്*റെ ശരീരം പാതി ജാലകത്തില്* നിന്നും വെളിയിലാണോ കിടക്കുന്നത്? ..പെട്ടെന്ന് തന്നെ ഞാന്* സ്വയം അകത്തേക്ക് വലിഞ്ഞു, കട്ടിലിലേക്ക് ഇരുന്നു ......ഒരു ചെറിയ പേടി ഉള്ളില്* തോന്നി .......

ഒരു ശബ്ദം കേള്*ക്കുന്നുവോ?ഞാന്* കട്ടിലിലേക്ക് നോക്കി അനിയന്* ഒന്നും അറിയാതെ പുതച്ചു മൂടി ഉറങ്ങുന്നു..അവനെ വിളിച്ചുനര്താന്* ശ്രമിച്ചിട്ടും അവന്* അനങ്ങാത്തത് എന്തെ? അവന്* വെറുതെ ഉറങ്ങും പോലെ കിടക്കുവാന്നോ ?എനിക്ക് സംശയം തോന്നി......എനിക്ക് ഉള്ളില്* ശരിക്കും ഭയം തോന്നി തുടങ്ങി...എനിക്കെന്താണ് പറ്റിയത്...... ഒന്നും മനസിലാവുന്നില്ല....
ഞാന്* നേരെ അമ്മയും അച്ഛനും കിടക്കുന്ന മുറിയിലേക്ക് പോയി ...അവരെ രണ്ടു പേരെയും മാറി മാറി വിളിച്ചു ..രണ്ടു പേരും നല്ല ഉറക്കം തന്നെ ...എനിക്ക് കരച്ചില്* വന്നു ...ആരും ഒന്ന് എഴുനെക്കാത്തത് എന്തേ...എന്തൊരു ഉറക്കമാണ് ഇവരൊക്കെ ഉറങ്ങുന്നത്....ഞാന്* വീണ്ടും അമ്മയെ വിളിച്ചുനര്താന്* തുടങ്ങി...ഈ വട്ടം അമ്മ എഴുനേറ്റു....

അമ്മ എഴുനെറ്റിട്ടും എന്*റെ നേര്*ക്ക്* നോക്കിയില്ല എന്നോടൊന്നും മിണ്ടിയുമില്ല ...എഴുനേറ്റിരുന്നു അമ്മ പ്രാര്*ത്ഥിക്കുകയായിരുന്നു...കുറെ നേരം....
അമ്മ അച്ഛനെ വിളിച്ചുനര്തുന്നു 'എഴുനെക്ക് എനിക്കെന്റെ മക്കളെ ഒന്ന് കാണണം ..ഞാന്* എന്തൊക്കെയോ അരുതാത്ത സ്വപ്*നങ്ങള്* കണ്ടു..'
ഗാഡമായ ഉറക്കത്തില്* നിന്നും വിളിച്ചത് അച്ഛന് ഇഷ്ടപ്പെട്ടില്ല 'നേരം വെളുക്കട്ടെ ..എന്നിട്ട് നമുക്ക് നോക്കാം ,ഇപ്പം അവരെ ശല്യപ്പെടുതെണ്ട...'പാതി മയക്കത്തില്* അച്ഛന്* പറഞ്ഞുകൊണ്ടേ ഇരിക്കുന്നു....പക്ഷെ അമ്മ സമ്മതിക്കുന്നെ ഇല്ല...അവസാനം അച്ഛനും എഴുനേറ്റു....
ഞാന്* അമ്മയെ വിളിച്ചുകൊണ്ടേ ഇരിക്കുന്നുന്ടെങ്കിലും അമ്മ അതൊന്നും കേള്*ക്കുന്നില്ല ...ഞാന്* അമ്മയുടെ സാരിത്തുമ്പ് പിടിച്ചു വലിച്ചു ..അതും അമ്മ അറിഞ്ഞില്ലെന്നു തോന്നി....
നിവൃത്തി ഇല്ലാതെ അമ്മയുടെ പുറകെ ഞാനും എന്*റെ മുറിയിലേക്ക് നടന്നു....
മുറിക്കകത്ത് കടന്നു അമ്മ light ഇട്ടു ,അവിടം വെളിച്ചം നിറഞ്ഞു..എനിക്ക് പ്രത്യേകിച്ചൊന്നും തോന്നീല കാരണം അല്ലെങ്കിലും എനിക്കെല്ലാം പകല്* പോലെ കാണാന്* പറ്റുന്നുണ്ടായിരുന്നല്ലോ?

എന്*റെ ജീവിതത്തിലെ ഏറ്റവും അതിശയിപ്പിച്ച കാര്യം ഞാന്* അപ്പോഴാണ്* കാണുന്നത് ..എന്*റെ കിടക്കയില്* ഞാന്* ഉറങ്ങുന്നു...ഞാന്* ആകെ മരവിച്ചത്* പോലെയായി ഒരേ സമയം ഞാന്* രണ്ടിടതോ......അതോ അത് വേറെ ആരെങ്കിലും ആണെങ്കില്* ഈ വെളുപ്പാം കാലത്ത് എന്*റെ കട്ടിലില്* അവന്* എന്താണ് ചെയ്യുന്നേ ....എനിക്കൊന്നും മനസിലാവുന്നില്ല.......
അച്ഛന്* പറയുന്നു 'മിന ..നീ കാണുന്നില്ലേ അവര്* സ്വസ്ഥമായി ഉറങ്ങുവാണ് വെറുതെ ശല്യപ്പെടുതെണ്ടാ..നമുക്ക് തിരിച്ചു പോവാം .'
പക്ഷെ അമ്മ അച്ഛന്* പറയുന്നതൊന്നും കേള്*ക്കുന്നില്ലെന്നു തോന്നി...അമ്മ ഉറങ്ങുന്ന എന്നെ പോലുള്ള ആളെ വിളിച്ചുനര്താന്* നോക്കുകയാണ്...'വിനോദ് ...വിനോദ്...' പ്രതികരണമൊന്നും കാണാഞ്ഞിട്ടാവാം അമ്മ വീണ്ടും വീണ്ടും വിളിക്കുന്നു ..എനിക്കൊരു കാര്യം മനസിലായില്ല ആ ഉറങ്ങുന്ന ആളെ അമ്മ എന്തിനാണ് എന്*റെ പേര് വിളിക്കുന്നത്*....എന്*റെ ശ്രദ്ധ വീണ്ടും അങ്ങോട്ട്* പോയി ..അമ്മ വീണ്ടും വീണ്ടും വിളിക്കുകയാണ്*...'വിനോദ് ..വിനോദ്...' അമ്മയുടെ ശബ്ദം ഇടറുന്നുവോ.....ഞാന്* അച്ഛന്റെ നേര്*ക്ക്* നോക്കി ,അച്ഛന്റെ കണ്ണുകള്* നിറഞ്ഞിരിക്കുന്നു.....ജീവിതത്തില്* ആദ്യമായാണ്* ഞാന്* അച്ഛന്റെ കണ്ണുകളില്* നനവ്* കണുന്നത് ..എനിക്ക് സങ്കടം വന്നു....എന്*റെ മുറിയില്* അമ്മയുടെ തേങ്ങല്* നിറഞ്ഞു ..അത് കേട്ട് കൊണ്ടാവാം ..ഉറങ്ങുകയാരുന്ന അനിയന്* എഴുനേറ്റു ....'എന്താണ് എന്താണ് പറ്റിയത്' അവനും പേടിച്ചു പോയത് പോലുണ്ട്.......തേങ്ങലോടെ അമ്മ അതിനു മറുപടി പറയുന്നു 'നിന്റെ ചേട്ടന്* നമ്മളെ വിട്ടു പോയി....' അമ്മയുടെ തേങ്ങല്* ഒരു പൊട്ടിക്കരച്ചില്* ആയി മാറുന്നത് ഞാന്* കണ്ടു...

ഞാന്* അമ്മയുടെ നേരെ തിരിഞ്ഞു....'ഞാന്* ഇവിടുണ്ട് അമ്മെ..എന്തിനാ കരയുന്നെ..' പക്ഷെ ആരും ഞാന്* പറയുന്നതിന് ചെവി കൊടുക്കുന്നില്ല....എനിക്ക് എന്ത് ചെയ്യണമെന്നു അറിയില്ലാരുന്നു.....
ഈ ഉറക്കപ്പിച്ചില്* നിന്നും ഒന്നുണരാന്* ഞാന്* പ്രാര്*ത്ഥിച്ചു ...എന്*റെ പ്രാര്*ത്ഥന ദൈവം കേള്*ക്കുകയും ചെയ്തോ...?എവിടുന്നോ ഒരു ശബ്ദം എന്*റെ ചെവിയില്* മുഴങ്ങുന്നു ..."നീ സ്വപ്നത്തില്* നിന്നും ഉണര്*ന്നു ,നിന്റെ കണ്ണുകളിലെ അന്ധത നീങ്ങിക്കഴിഞ്ഞു.." എനിക്കൊന്നും മനസിലായില്ല

പെട്ടെന്ന് മനുഷ്യരല്ലാത്ത രണ്ടു ജീവികള്* എന്*റെ രണ്ടു കൈകളിലും പിടിച്ചു..അവര്* എവിടെ നിന്നു വന്നു എന്നെനിക്കറിയില്ല...
"നിങ്ങള്* ആരാണ് ?എന്നെ എന്തിനാണ് പിടിച്ചു വെച്ചിരിക്കുന്നത്" ഞാന്* അവര്*ക്ക് നേരെ ഒച്ച വെച്ചു..പക്ഷെ അവര്* ശാന്തരായിരുന്നു "ഞങ്ങള്* നിന്നെ കൊണ്ട് പോവാന്* വന്നതാണ് ,യമലോകത്ത്* നിന്നും" "ഞാന്* മരിച്ചില്ലല്ലോ ,എന്നെ പോകാന്* അനുവദിക്കൂ, എനിക്ക് ഇപ്പോഴും കാണാം കേള്*ക്കാം സ്പര്*ശിക്കാം ,പിന്നെ ഞാന്* എങ്ങനെയാണ് മരിക്കുന്നത് "
അവര്* ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.."നിങ്ങള്* മനുഷ്യര്* എപ്പോഴും ഇങ്ങനെയാണ് ,നിങ്ങള്* കരുതുന്നു മരണത്തോടെ നിങ്ങളുടെ ജീവിതം അവസാനിക്കുകയാണെന്ന് ,യഥാര്*ത്ഥത്തില്* ഭൂമിയിലെ ജീവിതം വെറും ഒരു സ്വപ്നം മാത്രമാണ് അതിനു ശേഷമുള്ള ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്* , മരണത്തോടെ അവസാനിക്കുന്ന ഒരു ചെറിയ സ്വപ്നം മാത്രം"

അവരുടെ കൂടെ പോവേണ്ടി വന്നു എനിക്ക് ..മൂടല്* മഞ്ഞിലൂടെയുള്ള ഒരു യാത്ര ,യാത്രക്കിടയില്* എന്നെ പോലെ രണ്ടു പേരുടെ അകമ്പടിയോടെ നീങ്ങുന്ന ഒരുപാടുപേരെ കണ്ടു ..കുറെ പേര്* കരയുന്നുണ്ടായിരുന്നു ,കുറേപേര്* നിലവിളിക്കുന്നു ,ചിലര്* ചിരിക്കുന്നു ...
ഞാന്* എന്*റെ സംരക്ഷകരോട് ചോദിച്ചു "അവരൊക്കെ എന്ത് കൊണ്ടാണ് അങ്ങനെ കാണിക്കുന്നത്"
'കാരണം അവര്* ചെയ്തിരിക്കുന്ന പ്രവൃത്തികളുടെ ഫലം അവര്*ക്ക് അറിയാവുന്നത് കൊണ്ട്..."
"അപ്പോള്* അവരെല്ലാം നരകത്തിലേക്ക് പോവാന്* ഉള്ളവര്* ആണോ...?" "തീര്*ച്ചയായും"...അവര്* തുടര്*ന്നു "ആ ചിരിക്കുന്നവര്* സ്വര്*ഗത്തിലേക്കും" .എനിക്കും എന്തോ ഒരു ആശങ്ക തോന്നി... "അപ്പോള്* എന്*റെ കാര്യമോ " എനിക്ക് ആകാംക്ഷ അടക്കി വെക്കുവാന്* കഴിഞ്ഞില്ല "നീ ദൈവഭയം ഉള്ളവനായിരുന്നു കുറച്ചു കാലം ,പിന്നെ നീ ദൈവ നിന്ദ ഒരുപാട് കാണിച്ചു ,ഒരുപാട് പേര്*ക്ക് ദ്രോഹങ്ങള്* ചെയ്തു ,നിനക്ക് പ്രായശ്ചിത്തം ചെയ്യുവാന്* ഒരുപാട് അവസരങ്ങള്* കിട്ടിയിട്ടും നീ ചെയ്തില്ല ..നിന്റെ വിധിയും അതിനനുസരിച്ചേ വരികയുള്ളൂ..നീ സ്വയം നഷ്ടപ്പെടുത്തിയവന്* ആണ് " "അപ്പോള്* ഞാന്* നരകത്തിലെക്കാന് പോവുക എന്നാണോ പറയുന്നേ ,എന്നെ രക്ഷപ്പെടുത്താന്* ഒരു വഴിയും ഇല്ലേ..." എനിക്ക് അങ്കലാപ്പ് കൂടി വന്നു...
"ദൈവം ദയ നിറഞ്ഞവനാണ് ,നിന്റെ യാത്ര ഒരു പാട് ദൂരമുള്ളതും.." അവര്* പറഞ്ഞു നിര്*ത്തി..

എന്*റെ വീട്ടുമുറ്റത്ത്* ആള്*ക്കാര്* നിറഞ്ഞിരിക്കുന്നു ,എല്ലാവരെയും ഒന്നും എനിക്കറിയില്ല ,ഞാന്* ഇത് വരെ കണ്ടിട്ടില്ലാത്തവര്* പോലും ആ കൂട്ടത്തില്* ഉണ്ട്..എന്*റെ കൂട്ടുകാരും ,കൂടെ ജോലി ചെയ്യുന്നവരും എല്ലാം ഉണ്ട്...'പ്രിയ ' അവള്* എന്തിനാണ് കരയുന്നത് ..ഞാന്* ഇഷ്ടമാണെന്ന് പറഞ്ഞതിന് ,ചേട്ടനെ വിട്ടു തല്ലിക്കാന്* നോക്കിയവള്*...അവളും കരയുന്നു...എല്ലാം ഒരു പ്രഹസനം ആയിരിക്കും.....വീടിനകത്ത് നിന്നും അമ്മയുടെ നിലവിളി പെട്ടെന്ന് ഉയര്*ന്നു കേള്*ക്കുന്നു...പാവം അമ്മ എന്നും ഞാന്* കാരണം വിഷമിചിട്ടെ ഉള്ളൂ....
ഒരു പട്ടിനകത്തു പൊതിഞ്ഞു കൊണ്ട് വരുന്നത് എന്*റെ ശരീരം തന്നെയാണല്ലോ.... അനിയനെ രണ്ടു പേര്* ചേര്*ന്ന് താങ്ങി പിടിച്ചിരിക്കുന്നു ..പാവം എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ..എന്നും ഞാന്* പറയുന്നത് അവസാന വാക്കായിരുന്നു ..എന്നിട്ടും ഞാന്* ഒരിക്കല്*പോലും അവനോടു ഒന്ന് സ്നേഹത്തോടെ പെരുമാറിയിട്ടില്ല ..അവന്* എന്നെ ഇത്രയ്ക്കും സ്നേഹിക്കുന്നുണ്ടായിരുന്നോ...
ഞാന്* അവനടുതെക്ക് ഓടിച്ചെന്നു "നീയെങ്കിലും എന്നെ പോലെ ഒരു വിഡ്ഢി ആവരുത് ..ജീവിതത്തില്* എന്നും ശ്രദ്ധയോടെ മാത്രമേ നീങ്ങാവൂ....എനിക്ക് വേണ്ടി പ്രാര്തിക്കണം...." എന്*റെ അനിയന് അത് കേള്*ക്കാന്* പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു ,അവന്* കേട്ട് കാണുമായിരിക്കും.......

എല്ലാവരും ചേര്*ന്ന് എന്നെ കെട്ടി പൊതിഞ്ഞു എനിക്കായി എടുത്ത ആറടി മണ്ണിലേക്ക് ഇറക്കി വെക്കുന്നു....ഓരോരുത്തരും ഓരോ പിടി മണ്ണായി എന്*റെ മുകളിലേക്ക് വിതറുന്നു...ഞാന്* എന്*റെ കണ്ണില്* നിന്നും മാഞ്ഞു പോയികൊണ്ടിരിക്കയാണ്.. ....അതെ ഇപ്പൊ എനിക്ക് എന്നെ കാണുവാന്* പറ്റുന്നില്ല ....ഞാന്* മുഴുവനായും മണ്ണിനടിയില്* പെട്ടു...എത്ര പെട്ടെന്നാണ് ദിവസങ്ങള്* പോയത് ..ഇത്ര വേഗം ഭൂമിയിലെ താമസം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയില്ലാരുന്നു...
എല്ലാവരും പിരിഞ്ഞു പോവാന്* തുടങ്ങുന്നു ..ഞാന്* എല്ലാവരുടെയും നേര്*ക്ക്* അലറി ..." വിഡ്ഢികളെ ഈ ഹ്രസ്വ ജീവിതത്തില്* മതിമറക്കാതിരിക്കൂ ..സത്യം മനസിലാക്കൂ ....ഒരു ദിവസം നിങ്ങളും മരിക്കും,എപ്പോഴാണെന്നോ എങ്ങനെയാണെന്നോ നിങ്ങള്ക്ക് അറിയാന്* ആവില്ല.....എന്*റെ ജീവിതമോ ഞാന്* നശിപ്പിച്ചു ..എന്*റെ പാപങ്ങളുടെ ഫലം ഞാനിനി അനുഭവിക്കാന്* പോവുന്നെ ഉള്ളൂ....നിങ്ങളെങ്കിലും രക്ഷപ്പെടൂ......മറ്റുള്ളവരോട് നന്നായി പെരുമാറാന്* ശ്രമിക്കൂ ..മറ്റുള്ളവരോട് ക്ഷമിക്കാന്* പഠിക്കൂ.....നിങ്ങള്*ക്കെങ്കിലും നരകം ലഭിക്കാതിരിക്കട്ടെ...."........

എന്*റെ സംരക്ഷകര്* രണ്ടു പേരും വീണ്ടും എന്*റെ കയ്യ് പിടിച്ചു...."വരൂ സമയം ആയി...."

ഞാന്* പോവുന്നു.....നിങ്ങള്* എങ്കിലും സ്വയം സംരക്ഷിക്കൂ...ദൈവഭയത്തോടെ ജീവിക്കൂ ,നിങ്ങളുടെ ജീവിതം സ്വര്*ഗത്തില്* ആവട്ടെ....

പ്രിയേ...!

പ്രിയേ...!

എഴുതിക്കൂട്ടുന്ന ഈ അക്ഷരങ്ങളില്* നിന്ന്..
ഇന്ന് എന്നെ നീ അറിഞ്ഞു കൊള്ളുക..

ഞാനിരിക്കുന്ന ലോകം വിഷാദത്തിന്റെ മാത്രമായത് കൊണ്ട്..
വാക്കിലെ ആവര്*ത്തന വിരസത നിന്നെ ബോര്* അടിപ്പിചെക്കാം,
എങ്കിലും..!
അഡ്ജസ്റ്റ് ചെയ്യുക..

ഉറങ്ങുമ്പോള്* ഉണരാന്* ആഗ്രഹിക്കുന്ന പോലെ..!
ഒര്കുമ്പോള്* കാണുവാന്* ആഗ്രഹിക്കുന്ന, നിന്റെ മുഖത്തെ കുറിച്ച്,
എന്ത് തന്നെ എഴുതിയാലും അതൊന്നും അധികമാവില്ലെന്നുമരിയാം ...

പക്ഷെ..!
സോപ്നങ്ങള്* മനുഷ്യ മനസ്സിന്റെ ബലഹീനതയാനെന്നു മനസ്സിലാക്കി,
ഈ വിനീതനെ കുറ്റം പറയാതിരിക്കുക..

നിന്നിലെ നിന്നെ മാത്രമല്ല എന്നെ നിന്നിലെക്കടുപ്പിച്ഛതെന്നും...
പിന്നെ എതോന്നിലെക്കാനെന്നോ..
ഞാന്* പറയാതെ തന്നെ
ഒരു പക്ഷെ..
നിനക്കും അറിയാമായിരിക്കും അല്ലോ.....

പരസ്പരം അറിഞ്ഞകന്നത് കൊണ്ട്..
നമ്മുടെ ഈ അകലവും നമ്മള്* പ്രതീക്ഷിച്ചത് തന്നെയാവാം ..
പക്ഷെ പ്രതീക്ഷിച്ചതിലും അപ്പുറം നോവുകള്* ഉണ്ട് ,
ഈ വേര്പിരിയലിനെന്നു ഇന്ന് ഞാനും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു...

ജീവിതത്തെക്കാലും ,സ്നേഹത്തിനെക്കാലും വലുതൊന്നുമല്ല
നോവുകലെന്നും ഞാന്* തിരിച്ചറിയുന്നു..
പക്ഷെ..!
തിരിച്ചറിയാത്ത എന്റെ നോവിന്റെ കാഠിന്യം
പറഞ്ഞറിയിക്കാന്* കഴിയാത്ത ഒന്നാണെന്ന്..
എപ്പോഴെങ്കിലും നീ അറിയുന്നുണ്ടാകുമോ..?

ആഗ്രഹങ്ങല്ക് പിറകിലുള്ള ജീവിതം നീ സമ്മാനിച്ചത്* തന്നെയാണ്..
നമുക്ക് പിരിയാം എന്ന് പറഞ്ഞതും നിന്റെ നാവിന്* തുമ്പ് തന്നെ..
അപ്പോഴും പരിഭവം പറഞ്ഞിട്ടില്ല ഞാന്* ഒരിക്കലും..
കാരണം നമ്മുടെ സ്നേഹത്തിനു മറ്റൊരു തലങ്ങളുണ്ടായിരുന്നില്ലല്ലോ.....

പിന്നെ... ഇപ്പോലെന്തേ ഇങ്ങനെ എന്ന് നീ ചോദിക്കരുത്...
കാരണം.. ഒരു പക്ഷെ അത് കൂടി താങ്ങുവാനുള്ള മനസ്സ്,
എനിക്കുണ്ടാവില്ല..

തനിച്ചിരിക്കുമ്പോള്* അറിയാതെ ഓര്*ത്തു പോകുന്നതും...
അരികില്* ഓടിയെത്താന്* കൊതിച്ചു പോകുന്നതും ..
എന്റെ മാത്രം തെറ്റായിരിക്കാം.
പക്ഷെ മറക്കാന്* കഴിയാതെ പോകുന്ന ഈ ദുരവസ്ഥയെ ഓര്*ത്ത്*..
പലപ്പോഴും..
വിഷമിക്കുകയാണ് ഞാനും ..

ഒരായിരം വട്ടം മറക്കാന്* തന്നെ ശ്രമിക്കുന്നുണ്ടെങ്കിലും..
പിന്നെയും ഓര്*ത്ത്* പോകുന്ന ഇന്നലെകള്*..
അതിനൊന്നും കൂട്ടാക്കുന്നില്ല സഖേ !..

എവിടുന്നോ തേടിയെത്തുന്ന ഈ വികാരത്തെ,
പ്രണയം എന്നോരുവേള പറഞ്ഞു നോക്കിയാലും
അതിനപ്പുറമുള്ള എന്റെ സങ്കടങ്ങല്ക്
അതൊന്നും പകരമാവുകില്ലല്ലോ ...!

കോരി ചൊരിയുന്ന മഴയോളം നൊമ്പരങ്ങള്* ഉണ്ടാവും..
ഒരു പക്ഷെ....!
ഇന്ന്,എന്റെ ഹൃദയത്തില്*..

എങ്കിലും ഒരു കൊച്ചു മൌനമായി ഞാന്* മുഖം പോത്തിയിരിക്കുന്നത്,
നിന്നെ വേദനിപ്പിക്കാന്* കഴിയാത്തത് കൊണ്ട് മാത്രമാണ്.. ..

എന്നെയോര്*ത്തോരിക്കലും വേദനിക്കല്ലേ,
എന്ന് വെറുതെ ഞാന്* പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ...
നിനക്ക് വേണ്ടി,എന്റെയുള്ളം തെങ്ങുന്നത് എന്തിനു വേണ്ടിയാവും..

അറിയില്ല....

എങ്കിലും..
ഹൃദയവും സ്നേഹവും ലയിച്ചു,
കാലങ്ങളോട് സമപ്പെടുമ്പോള്*......
ഒരു തുള്ളി കണ്ണുനീര്* മാത്രമായി
നിന്റെ ഓര്*മ്മകള്* ബാക്കിയായെക്കാം
എന്റെ ജീവിതം നിറയെ..!

പക്ഷെ...!
ഈ ജന്മം...
ഇനിയൊരിക്കലും,
നമുക്കായ്..അനുവദിക്കാനിടയില്ലാത്ത
നമ്മുടെ സംഗമത്തെ ഓര്*ത്ത്*...
ഒരിക്കല്* കൂടി ഞാന്* കരഞ്ഞു കൊള്ളട്ടെ.....!!