Thursday, July 15, 2010

കനവുകള്‍

എന്ഥന്നില്ലാത്ത ബ്രന്ദമായ ആവേശമായിരുന്നു എല്ലാത്തിന്നും , സമുദ്രത്തിലെ ജലനിരപ്പുകള്‍ ഉയര്‍ന്നു പൊങ്ങുമ്പോഴും ഇങ്ങു മരുഭുമിയില്‍ അഗ്നിയെകാള്‍ കൂടുതലായിരുന്നു ചൂട് , അസഹനീയം തന്നെ . പക്ഷെ അങ്ങ് അകലെ എന്നെ മാത്രം കാത്തിരിക്കുന്ന അനീസയെ ഓര്‍കുമ്പോള്‍ അഗ്നി ഗോളങ്ങള്‍ എന്നെ തീരെ തളര്തുന്നില്ല . ഞാന്‍ അവളെ അന്ന് ആദ്യമായി കണ്ട ദിവസം ഓര്‍ക്കപെടാന്‍ ഞാന്‍ എന്നും കൊതിക്കുന്ന ദിവസം . എന്റെ പേനയില്‍ പ്രണയം തുടിചിരികുന്നു ,എന്റെ മനസ്സില്‍ ചിന്തയില്‍ അതങ്ങനെ മായാതെ തന്നെ കിടക്കുന്നു . അന്നൊരു പെരുന്നാള്‍ ദിനമായിരുന്നു കൈ നിറയെ മൈലാഞ്ചി അണിഞ്ഞു പതക്കത്തില്‍ പൊതിഞ്ഞ നീല നിറമുള്ള വസ്ത്രം അവളെ എത്രയോ വട്ടം സുന്ദരിയാക്കിയിരികുന്നു . അവസരങ്ങള്‍ ഞങളെ തെടിയെതികൊണ്ടേ ഇരുന്നു അതോടപ്പം ഞങളുടെ പ്രണയം വര്‍ഷങ്ങള്‍ പിന്നിട്ട പ്രതീതിയായിരുന്നു . ആയിരം വരഷങ്ങള്‍ ഞാഗള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു . അതിലേതോ ഒരു വര്‍ഷം ഞങളെ സ്വന്തമാക്കും എന്റെ കണ്ണുകള്‍ അവളെ എന്നും കാണുന്നു എന്റെ വാക്കുകള്‍ അവളെ കുറിച്ചു മാത്രമാകുന്നു . ഫോണിലൂടെ ഒഴുകിയെത്തുന്ന അവളുടെ സ്വരം എന്റെ സ്വപ്നത്തില്‍ അനേകായിരം പ്രണയാക്ഷരങ്ങള്‍ കൊത്തിവെക്കുന്നു . ഏതോ ഒരു നാള്‍ ഞങള്‍ പ്രണയികാന്‍ തീരുമാനിച്ചു , അതെങ്ങനെ സംഭവിച്ചു അത്ഭുദം തന്നെ . എന്റെ നോട്ടങ്ങളില്‍ പ്രണയം ഉണ്ടായിരുന്നോ ഞങളുടെ മനസ്സ് മുന്നേ തന്നെ ദൈവം കോര്‍ത്ത്‌ വെച്ചിരിക്കുമോ ആലോചിച്ചു ഒരെത്തും പിടിയും കിട്ടാനില്ല അവസാനമായ് ഞങ്ങള്‍ ഒരു വട്ടം കൂടി കണ്ടു മുട്ടി , അന്നെനിക്ക് പറയാന്‍ ഉണ്ടായിരുന്നത് നിറയെ സ്വപ്നഗലായിരുന്നു , കൂടെ ഒരിക്കലും കരഞ്ഞു തീരാത്ത ഒരു പിടി സങ്ങടങ്ങളും , ഞാന്‍ നാളെ ദുബൈയിക്ക് പോകുവാ പെടുന്നനെ അവള്‍ വിതുമ്പി , കണ്ണുകളില്‍ നിറയെ കണ്ണ് നീരുണ്ടായിരുന്നു , പ്രണയത്തിന്റെ നൊമ്പരം , അതെനിക്ക് സമുദ്രത്തിലെ തിരമാലകലെകാള്‍ കൂടുതലായ് തോന്നി എന്റെ മാറിലേക്ക്‌ അവള്‍ ചായുമ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു പോയിരുന്നു ഇനി എന്നാണ് നമ്മള്‍ കാണുക അവളുടെ ശബ്ദം ഇടറിയിരുന്നു ഞാനവളെ കെട്ടി പുണര്‍ന്നു അതല്ലാതെ എനിക്കു വേറൊരു മറുപടി ഇല്ലായിരുന്നു അവള്‍ എന്നെ ആര്‍ത്തിയോടെ ചുംബിച്ചു അതല്ലാതെ വേറൊന്നും ഞങ്ങള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നില്ല അവസാനമായ യാത്ര പറച്ചലില്‍ ഞങ്ങള്‍ വിങ്ങി പൊട്ടി ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത അന്നത്തെ രാത്രി പ്രണയത്തിന്റെ മറ്റൊരു മുഖമായിരുന്നു ഓര്‍ക്കാപുറത്ത് കിട്ടിയ അടിയില്‍ നിന്നും പെടുന്നനെ യേഴുന്നെട്ടപ്പോള്‍ എന്താ ഇന്ന് ഡ്യൂട്ടി ഇല്ലെ എന്ന ചോദ്യവുമായി ഷാജി നില്കുന്നു ...ദ്രിതിയില്‍ വണ്ടിയിലേക്ക് നടക്കുമ്പോഴും ഇന്നലത്തെ സ്വപ്നത്തിന്റെ കനവുകള്‍ എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു പെയ്സെടുത്തു അനീസയെ നോക്കിയപ്പോള്‍ അവള്‍ പൊട്ടി ചിരിക്കയാണ് ...പുറകില്‍ നിന്നും ഷാജി യെണ്ടോക്കെയോ പറഞ്ഞെങ്കിലും ഞാന്‍ ഒന്നും കേള്‍കുന്നുണ്ടായിരുന്നില്ല....

No comments:

Post a Comment