Friday, July 9, 2010

പ്രിയ സഖീ



ഓര്‍ക്കാന്‍ കൊതിക്കുന്ന നിറ പുഷ്പങ്ങളായി നീ ....
എന്‍റെ മനസ്സിനെ വേദനിപ്പിക്കുന്നു .
ഞാന്‍ കണ്ട എന്‍റെ സ്വപ്നഗലായ് നീ ...
എന്നോടുത്തു എന്നും ജീവിക്കുന്നു .

കരയില്ല ഇനി ഞാനൊരിക്കലും ...
കണ്ണിന്റെ ഓളങ്ങള്‍ നിനകായ് കാത്തിരിക്കും .
എന്നാണ് ഇനിയെനിക്ക് നിന്നെ കാണാന്‍ കഴിയുക .
എന്‍റെ കാത്തിരിപിന്റെ കാഹളം എങ്ങോ മുഴങ്ങുന്നു .

ഇങ്ങു അകലെ ചുടു കാറ്റിന്‍ നിശ്വാസം ...
അങ്ങ് അകലെ മഴത്തുള്ളികള്‍ കിലുങ്ങുന്നു .
ഓര്‍ക്കുമോ ഓരോ ദിനവും എന്നെ നീ ...
മനസ്സിന്‍റെ ഉള്ളില്‍ ഞാനുണ്ടോ പ്രിയ സഖീ ...???

കരയുമോ എനിക്കു വേണ്ടി നീ ഒരു ദിനം ...
തോരാതെ പെയ്യുന്ന മഴ തുള്ളി പോലെ ...
ഓര്‍ക്കുമോ ഇനിയെന്നും എന്നെ നീ ...
ജീവന്‍റെ മുഖ പടം എനികായ് തുറക്കു നീ ...

മനസ്സിന്‍റെ നോവുകള്‍ ചിതറി തെറിക്കുന്നു.
കണ്ണിന്‍റെ രോഷങ്ങള്‍ പെയ്തിറങ്ങുന്നു .
കാതിരിപിന്റെ മാസങ്ങള്‍ വര്‍ഷങ്ങളാകുന്നു .
നിന്‍റെ മനസ്സില്‍ ഇന്നും ഞാനുണ്ടോ പ്രിയ സഖീ ...???

No comments:

Post a Comment