Monday, June 28, 2010

ഉറക്കം

ഉറക്കം .................


രാത്രി എപ്പോഴോ ഞാന്* ഉറക്കമുണര്*ന്നു ,എന്*റെ മുറിയില്* അപരിചിതമായ ഒരു വെളിച്ചം ഉള്ളത് പോലെ തോന്നി.....മുറിക്കകത്തെ എല്ലാ light കളും അണഞ്ഞു തന്നെയാണ് ഇരിക്കുന്നത് പിന്നെ ഈ പ്രകാശം എവിടെ നിന്നു വന്നു ??
ഞാന്* ക്ലോക്കിലേക്ക് നോക്കി ,സമയം വെളുപ്പിന് 3.30 ആയതേ ഉള്ളൂ .നേരം പുലരാന്* തുടങ്ങുന്നു........
എന്തൊക്കെയോ പരിചയമില്ലാത്ത പോലെ തോന്നി ,എന്*റെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു ...എന്*റെ ശരീരം പാതി ജാലകത്തില്* നിന്നും വെളിയിലാണോ കിടക്കുന്നത്? ..പെട്ടെന്ന് തന്നെ ഞാന്* സ്വയം അകത്തേക്ക് വലിഞ്ഞു, കട്ടിലിലേക്ക് ഇരുന്നു ......ഒരു ചെറിയ പേടി ഉള്ളില്* തോന്നി .......

ഒരു ശബ്ദം കേള്*ക്കുന്നുവോ?ഞാന്* കട്ടിലിലേക്ക് നോക്കി അനിയന്* ഒന്നും അറിയാതെ പുതച്ചു മൂടി ഉറങ്ങുന്നു..അവനെ വിളിച്ചുനര്താന്* ശ്രമിച്ചിട്ടും അവന്* അനങ്ങാത്തത് എന്തെ? അവന്* വെറുതെ ഉറങ്ങും പോലെ കിടക്കുവാന്നോ ?എനിക്ക് സംശയം തോന്നി......എനിക്ക് ഉള്ളില്* ശരിക്കും ഭയം തോന്നി തുടങ്ങി...എനിക്കെന്താണ് പറ്റിയത്...... ഒന്നും മനസിലാവുന്നില്ല....
ഞാന്* നേരെ അമ്മയും അച്ഛനും കിടക്കുന്ന മുറിയിലേക്ക് പോയി ...അവരെ രണ്ടു പേരെയും മാറി മാറി വിളിച്ചു ..രണ്ടു പേരും നല്ല ഉറക്കം തന്നെ ...എനിക്ക് കരച്ചില്* വന്നു ...ആരും ഒന്ന് എഴുനെക്കാത്തത് എന്തേ...എന്തൊരു ഉറക്കമാണ് ഇവരൊക്കെ ഉറങ്ങുന്നത്....ഞാന്* വീണ്ടും അമ്മയെ വിളിച്ചുനര്താന്* തുടങ്ങി...ഈ വട്ടം അമ്മ എഴുനേറ്റു....

അമ്മ എഴുനെറ്റിട്ടും എന്*റെ നേര്*ക്ക്* നോക്കിയില്ല എന്നോടൊന്നും മിണ്ടിയുമില്ല ...എഴുനേറ്റിരുന്നു അമ്മ പ്രാര്*ത്ഥിക്കുകയായിരുന്നു...കുറെ നേരം....
അമ്മ അച്ഛനെ വിളിച്ചുനര്തുന്നു 'എഴുനെക്ക് എനിക്കെന്റെ മക്കളെ ഒന്ന് കാണണം ..ഞാന്* എന്തൊക്കെയോ അരുതാത്ത സ്വപ്*നങ്ങള്* കണ്ടു..'
ഗാഡമായ ഉറക്കത്തില്* നിന്നും വിളിച്ചത് അച്ഛന് ഇഷ്ടപ്പെട്ടില്ല 'നേരം വെളുക്കട്ടെ ..എന്നിട്ട് നമുക്ക് നോക്കാം ,ഇപ്പം അവരെ ശല്യപ്പെടുതെണ്ട...'പാതി മയക്കത്തില്* അച്ഛന്* പറഞ്ഞുകൊണ്ടേ ഇരിക്കുന്നു....പക്ഷെ അമ്മ സമ്മതിക്കുന്നെ ഇല്ല...അവസാനം അച്ഛനും എഴുനേറ്റു....
ഞാന്* അമ്മയെ വിളിച്ചുകൊണ്ടേ ഇരിക്കുന്നുന്ടെങ്കിലും അമ്മ അതൊന്നും കേള്*ക്കുന്നില്ല ...ഞാന്* അമ്മയുടെ സാരിത്തുമ്പ് പിടിച്ചു വലിച്ചു ..അതും അമ്മ അറിഞ്ഞില്ലെന്നു തോന്നി....
നിവൃത്തി ഇല്ലാതെ അമ്മയുടെ പുറകെ ഞാനും എന്*റെ മുറിയിലേക്ക് നടന്നു....
മുറിക്കകത്ത് കടന്നു അമ്മ light ഇട്ടു ,അവിടം വെളിച്ചം നിറഞ്ഞു..എനിക്ക് പ്രത്യേകിച്ചൊന്നും തോന്നീല കാരണം അല്ലെങ്കിലും എനിക്കെല്ലാം പകല്* പോലെ കാണാന്* പറ്റുന്നുണ്ടായിരുന്നല്ലോ?

എന്*റെ ജീവിതത്തിലെ ഏറ്റവും അതിശയിപ്പിച്ച കാര്യം ഞാന്* അപ്പോഴാണ്* കാണുന്നത് ..എന്*റെ കിടക്കയില്* ഞാന്* ഉറങ്ങുന്നു...ഞാന്* ആകെ മരവിച്ചത്* പോലെയായി ഒരേ സമയം ഞാന്* രണ്ടിടതോ......അതോ അത് വേറെ ആരെങ്കിലും ആണെങ്കില്* ഈ വെളുപ്പാം കാലത്ത് എന്*റെ കട്ടിലില്* അവന്* എന്താണ് ചെയ്യുന്നേ ....എനിക്കൊന്നും മനസിലാവുന്നില്ല.......
അച്ഛന്* പറയുന്നു 'മിന ..നീ കാണുന്നില്ലേ അവര്* സ്വസ്ഥമായി ഉറങ്ങുവാണ് വെറുതെ ശല്യപ്പെടുതെണ്ടാ..നമുക്ക് തിരിച്ചു പോവാം .'
പക്ഷെ അമ്മ അച്ഛന്* പറയുന്നതൊന്നും കേള്*ക്കുന്നില്ലെന്നു തോന്നി...അമ്മ ഉറങ്ങുന്ന എന്നെ പോലുള്ള ആളെ വിളിച്ചുനര്താന്* നോക്കുകയാണ്...'വിനോദ് ...വിനോദ്...' പ്രതികരണമൊന്നും കാണാഞ്ഞിട്ടാവാം അമ്മ വീണ്ടും വീണ്ടും വിളിക്കുന്നു ..എനിക്കൊരു കാര്യം മനസിലായില്ല ആ ഉറങ്ങുന്ന ആളെ അമ്മ എന്തിനാണ് എന്*റെ പേര് വിളിക്കുന്നത്*....എന്*റെ ശ്രദ്ധ വീണ്ടും അങ്ങോട്ട്* പോയി ..അമ്മ വീണ്ടും വീണ്ടും വിളിക്കുകയാണ്*...'വിനോദ് ..വിനോദ്...' അമ്മയുടെ ശബ്ദം ഇടറുന്നുവോ.....ഞാന്* അച്ഛന്റെ നേര്*ക്ക്* നോക്കി ,അച്ഛന്റെ കണ്ണുകള്* നിറഞ്ഞിരിക്കുന്നു.....ജീവിതത്തില്* ആദ്യമായാണ്* ഞാന്* അച്ഛന്റെ കണ്ണുകളില്* നനവ്* കണുന്നത് ..എനിക്ക് സങ്കടം വന്നു....എന്*റെ മുറിയില്* അമ്മയുടെ തേങ്ങല്* നിറഞ്ഞു ..അത് കേട്ട് കൊണ്ടാവാം ..ഉറങ്ങുകയാരുന്ന അനിയന്* എഴുനേറ്റു ....'എന്താണ് എന്താണ് പറ്റിയത്' അവനും പേടിച്ചു പോയത് പോലുണ്ട്.......തേങ്ങലോടെ അമ്മ അതിനു മറുപടി പറയുന്നു 'നിന്റെ ചേട്ടന്* നമ്മളെ വിട്ടു പോയി....' അമ്മയുടെ തേങ്ങല്* ഒരു പൊട്ടിക്കരച്ചില്* ആയി മാറുന്നത് ഞാന്* കണ്ടു...

ഞാന്* അമ്മയുടെ നേരെ തിരിഞ്ഞു....'ഞാന്* ഇവിടുണ്ട് അമ്മെ..എന്തിനാ കരയുന്നെ..' പക്ഷെ ആരും ഞാന്* പറയുന്നതിന് ചെവി കൊടുക്കുന്നില്ല....എനിക്ക് എന്ത് ചെയ്യണമെന്നു അറിയില്ലാരുന്നു.....
ഈ ഉറക്കപ്പിച്ചില്* നിന്നും ഒന്നുണരാന്* ഞാന്* പ്രാര്*ത്ഥിച്ചു ...എന്*റെ പ്രാര്*ത്ഥന ദൈവം കേള്*ക്കുകയും ചെയ്തോ...?എവിടുന്നോ ഒരു ശബ്ദം എന്*റെ ചെവിയില്* മുഴങ്ങുന്നു ..."നീ സ്വപ്നത്തില്* നിന്നും ഉണര്*ന്നു ,നിന്റെ കണ്ണുകളിലെ അന്ധത നീങ്ങിക്കഴിഞ്ഞു.." എനിക്കൊന്നും മനസിലായില്ല

പെട്ടെന്ന് മനുഷ്യരല്ലാത്ത രണ്ടു ജീവികള്* എന്*റെ രണ്ടു കൈകളിലും പിടിച്ചു..അവര്* എവിടെ നിന്നു വന്നു എന്നെനിക്കറിയില്ല...
"നിങ്ങള്* ആരാണ് ?എന്നെ എന്തിനാണ് പിടിച്ചു വെച്ചിരിക്കുന്നത്" ഞാന്* അവര്*ക്ക് നേരെ ഒച്ച വെച്ചു..പക്ഷെ അവര്* ശാന്തരായിരുന്നു "ഞങ്ങള്* നിന്നെ കൊണ്ട് പോവാന്* വന്നതാണ് ,യമലോകത്ത്* നിന്നും" "ഞാന്* മരിച്ചില്ലല്ലോ ,എന്നെ പോകാന്* അനുവദിക്കൂ, എനിക്ക് ഇപ്പോഴും കാണാം കേള്*ക്കാം സ്പര്*ശിക്കാം ,പിന്നെ ഞാന്* എങ്ങനെയാണ് മരിക്കുന്നത് "
അവര്* ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.."നിങ്ങള്* മനുഷ്യര്* എപ്പോഴും ഇങ്ങനെയാണ് ,നിങ്ങള്* കരുതുന്നു മരണത്തോടെ നിങ്ങളുടെ ജീവിതം അവസാനിക്കുകയാണെന്ന് ,യഥാര്*ത്ഥത്തില്* ഭൂമിയിലെ ജീവിതം വെറും ഒരു സ്വപ്നം മാത്രമാണ് അതിനു ശേഷമുള്ള ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്* , മരണത്തോടെ അവസാനിക്കുന്ന ഒരു ചെറിയ സ്വപ്നം മാത്രം"

അവരുടെ കൂടെ പോവേണ്ടി വന്നു എനിക്ക് ..മൂടല്* മഞ്ഞിലൂടെയുള്ള ഒരു യാത്ര ,യാത്രക്കിടയില്* എന്നെ പോലെ രണ്ടു പേരുടെ അകമ്പടിയോടെ നീങ്ങുന്ന ഒരുപാടുപേരെ കണ്ടു ..കുറെ പേര്* കരയുന്നുണ്ടായിരുന്നു ,കുറേപേര്* നിലവിളിക്കുന്നു ,ചിലര്* ചിരിക്കുന്നു ...
ഞാന്* എന്*റെ സംരക്ഷകരോട് ചോദിച്ചു "അവരൊക്കെ എന്ത് കൊണ്ടാണ് അങ്ങനെ കാണിക്കുന്നത്"
'കാരണം അവര്* ചെയ്തിരിക്കുന്ന പ്രവൃത്തികളുടെ ഫലം അവര്*ക്ക് അറിയാവുന്നത് കൊണ്ട്..."
"അപ്പോള്* അവരെല്ലാം നരകത്തിലേക്ക് പോവാന്* ഉള്ളവര്* ആണോ...?" "തീര്*ച്ചയായും"...അവര്* തുടര്*ന്നു "ആ ചിരിക്കുന്നവര്* സ്വര്*ഗത്തിലേക്കും" .എനിക്കും എന്തോ ഒരു ആശങ്ക തോന്നി... "അപ്പോള്* എന്*റെ കാര്യമോ " എനിക്ക് ആകാംക്ഷ അടക്കി വെക്കുവാന്* കഴിഞ്ഞില്ല "നീ ദൈവഭയം ഉള്ളവനായിരുന്നു കുറച്ചു കാലം ,പിന്നെ നീ ദൈവ നിന്ദ ഒരുപാട് കാണിച്ചു ,ഒരുപാട് പേര്*ക്ക് ദ്രോഹങ്ങള്* ചെയ്തു ,നിനക്ക് പ്രായശ്ചിത്തം ചെയ്യുവാന്* ഒരുപാട് അവസരങ്ങള്* കിട്ടിയിട്ടും നീ ചെയ്തില്ല ..നിന്റെ വിധിയും അതിനനുസരിച്ചേ വരികയുള്ളൂ..നീ സ്വയം നഷ്ടപ്പെടുത്തിയവന്* ആണ് " "അപ്പോള്* ഞാന്* നരകത്തിലെക്കാന് പോവുക എന്നാണോ പറയുന്നേ ,എന്നെ രക്ഷപ്പെടുത്താന്* ഒരു വഴിയും ഇല്ലേ..." എനിക്ക് അങ്കലാപ്പ് കൂടി വന്നു...
"ദൈവം ദയ നിറഞ്ഞവനാണ് ,നിന്റെ യാത്ര ഒരു പാട് ദൂരമുള്ളതും.." അവര്* പറഞ്ഞു നിര്*ത്തി..

എന്*റെ വീട്ടുമുറ്റത്ത്* ആള്*ക്കാര്* നിറഞ്ഞിരിക്കുന്നു ,എല്ലാവരെയും ഒന്നും എനിക്കറിയില്ല ,ഞാന്* ഇത് വരെ കണ്ടിട്ടില്ലാത്തവര്* പോലും ആ കൂട്ടത്തില്* ഉണ്ട്..എന്*റെ കൂട്ടുകാരും ,കൂടെ ജോലി ചെയ്യുന്നവരും എല്ലാം ഉണ്ട്...'പ്രിയ ' അവള്* എന്തിനാണ് കരയുന്നത് ..ഞാന്* ഇഷ്ടമാണെന്ന് പറഞ്ഞതിന് ,ചേട്ടനെ വിട്ടു തല്ലിക്കാന്* നോക്കിയവള്*...അവളും കരയുന്നു...എല്ലാം ഒരു പ്രഹസനം ആയിരിക്കും.....വീടിനകത്ത് നിന്നും അമ്മയുടെ നിലവിളി പെട്ടെന്ന് ഉയര്*ന്നു കേള്*ക്കുന്നു...പാവം അമ്മ എന്നും ഞാന്* കാരണം വിഷമിചിട്ടെ ഉള്ളൂ....
ഒരു പട്ടിനകത്തു പൊതിഞ്ഞു കൊണ്ട് വരുന്നത് എന്*റെ ശരീരം തന്നെയാണല്ലോ.... അനിയനെ രണ്ടു പേര്* ചേര്*ന്ന് താങ്ങി പിടിച്ചിരിക്കുന്നു ..പാവം എന്നെ ഒരുപാട് ഇഷ്ടമായിരുന്നു ..എന്നും ഞാന്* പറയുന്നത് അവസാന വാക്കായിരുന്നു ..എന്നിട്ടും ഞാന്* ഒരിക്കല്*പോലും അവനോടു ഒന്ന് സ്നേഹത്തോടെ പെരുമാറിയിട്ടില്ല ..അവന്* എന്നെ ഇത്രയ്ക്കും സ്നേഹിക്കുന്നുണ്ടായിരുന്നോ...
ഞാന്* അവനടുതെക്ക് ഓടിച്ചെന്നു "നീയെങ്കിലും എന്നെ പോലെ ഒരു വിഡ്ഢി ആവരുത് ..ജീവിതത്തില്* എന്നും ശ്രദ്ധയോടെ മാത്രമേ നീങ്ങാവൂ....എനിക്ക് വേണ്ടി പ്രാര്തിക്കണം...." എന്*റെ അനിയന് അത് കേള്*ക്കാന്* പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു ,അവന്* കേട്ട് കാണുമായിരിക്കും.......

എല്ലാവരും ചേര്*ന്ന് എന്നെ കെട്ടി പൊതിഞ്ഞു എനിക്കായി എടുത്ത ആറടി മണ്ണിലേക്ക് ഇറക്കി വെക്കുന്നു....ഓരോരുത്തരും ഓരോ പിടി മണ്ണായി എന്*റെ മുകളിലേക്ക് വിതറുന്നു...ഞാന്* എന്*റെ കണ്ണില്* നിന്നും മാഞ്ഞു പോയികൊണ്ടിരിക്കയാണ്.. ....അതെ ഇപ്പൊ എനിക്ക് എന്നെ കാണുവാന്* പറ്റുന്നില്ല ....ഞാന്* മുഴുവനായും മണ്ണിനടിയില്* പെട്ടു...എത്ര പെട്ടെന്നാണ് ദിവസങ്ങള്* പോയത് ..ഇത്ര വേഗം ഭൂമിയിലെ താമസം അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയില്ലാരുന്നു...
എല്ലാവരും പിരിഞ്ഞു പോവാന്* തുടങ്ങുന്നു ..ഞാന്* എല്ലാവരുടെയും നേര്*ക്ക്* അലറി ..." വിഡ്ഢികളെ ഈ ഹ്രസ്വ ജീവിതത്തില്* മതിമറക്കാതിരിക്കൂ ..സത്യം മനസിലാക്കൂ ....ഒരു ദിവസം നിങ്ങളും മരിക്കും,എപ്പോഴാണെന്നോ എങ്ങനെയാണെന്നോ നിങ്ങള്ക്ക് അറിയാന്* ആവില്ല.....എന്*റെ ജീവിതമോ ഞാന്* നശിപ്പിച്ചു ..എന്*റെ പാപങ്ങളുടെ ഫലം ഞാനിനി അനുഭവിക്കാന്* പോവുന്നെ ഉള്ളൂ....നിങ്ങളെങ്കിലും രക്ഷപ്പെടൂ......മറ്റുള്ളവരോട് നന്നായി പെരുമാറാന്* ശ്രമിക്കൂ ..മറ്റുള്ളവരോട് ക്ഷമിക്കാന്* പഠിക്കൂ.....നിങ്ങള്*ക്കെങ്കിലും നരകം ലഭിക്കാതിരിക്കട്ടെ...."........

എന്*റെ സംരക്ഷകര്* രണ്ടു പേരും വീണ്ടും എന്*റെ കയ്യ് പിടിച്ചു...."വരൂ സമയം ആയി...."

ഞാന്* പോവുന്നു.....നിങ്ങള്* എങ്കിലും സ്വയം സംരക്ഷിക്കൂ...ദൈവഭയത്തോടെ ജീവിക്കൂ ,നിങ്ങളുടെ ജീവിതം സ്വര്*ഗത്തില്* ആവട്ടെ....

2 comments:

  1. athe maranathinappuram jeevithathekkal mizhivaarnna mattoru lokamundennna viswasam sariyayirikkatte..appo pinne manushyan maranathe ithra kandu pedikkillallo..valare nannayittundu ee bhavana..best wishes.

    ReplyDelete
  2. അവര്* ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.."നിങ്ങള്* മനുഷ്യര്* എപ്പോഴും ഇങ്ങനെയാണ് ,നിങ്ങള്* കരുതുന്നു മരണത്തോടെ നിങ്ങളുടെ ജീവിതം അവസാനിക്കുകയാണെന്ന് ,യഥാര്*ത്ഥത്തില്* ഭൂമിയിലെ ജീവിതം വെറും ഒരു സ്വപ്നം മാത്രമാണ് അതിനു ശേഷമുള്ള ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്* , മരണത്തോടെ അവസാനിക്കുന്ന ഒരു ചെറിയ സ്വപ്നം മാത്രം"
    എത്ര സത്യം .....ഇരുട്ടില്‍ ഒരു കൈത്തിരി വെട്ടം കൊളുതിയതിനു നന്ദീ പ്രിയ സുഹ്രത്തെ.......

    ReplyDelete