പിറ്റേ ദിവസം ഫാത്തിമ ക്ലാസ്സില്‍ വന്നു ..ഒന്നും സംബവികാത്തത് പോലെ ഞ്ഗല്‍ വീണ്ടും സംസാരിച്ചു ..ഞാന്‍ വിളിച്ചതിനെ കുറിച്ച് അവള്‍ ഒന്നും ചോദിച്ചില്ല എന്‍റെ കാത്തിരിപ്പ് നീളുമോ
മനസ്സില്‍ പ്രണയം പതഞ്ഞു പൊങ്ങി തുടങ്ങി ...പിടിച്ചു നില്‍കാന്‍ എനിക്കു വയ്യ എന്ന് തോന്നി .അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ..പള്ളിയില്‍ പോയ് തിടുകത്തില്‍ തിരിച്ചു വന്ന ഞാന്‍
കാന്റീന്റെ അരികില്‍ നില്‍കുന്ന ഫാത്തിമയെ കണ്ടു .. റബ്ബേ എന്‍ട് പറ്റി ഇവള്‍ക്ക് ..വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് കുതിച്ചെത്തി ...എന്താ ഫാത്തിമ ഇവിടെ നിക്കണേ ..മറുപടി
മൌനം മാത്രം ..അവള്‍ തിടുകത്തില്‍ മുന്നോട്ടു നടന്നു കൂടെ ഞാനും ..ബി ബ്ലോക്കിന്നു അരികില്‍ എതാരയപോള്‍ അവളെന്നോട് ചോദിച്ചു നീ ഇന്നു ക്ലാസ്സില്‍ കയറുന്നുണ്ടോ ...യെനികൊന്നും മനസിലായില്ല ...എന്‍റെ മുഖം നോക്കി അവള്‍ ഒന്നുടെ ആവര്‍ത്തിച്ച് നിന്നെ കാത്തു നിന്നത ഞാന്‍ ഈ അവര്‍ കട്ട് ചെയ്താലോ ...എന്‍റെ ഉള്ളില്‍ മഴവില്ലുകള്‍ തീര്‍ത്ത പേമാരി പെയ്തൊഴിയാന്‍ തുടങ്ങി യെനികായിരം വട്ടം സംമദം എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി ....എന്താ ഒന്നും മിണ്ടാത്തെ അപ്പോഴാണ് എനിക്കു സ്ഥലകാല ബോദം ഉണ്ടായതു ...ഞ്ഗല്‍ രണ്ടു പേരും സെമിനാര്‍
ഹാള്‍ ലക്ഷ്യമാക്കി നടന്നു ...രണ്ടു പേര്‍ക്കും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല ..എന്താ നീ ഒന്നും മിണ്ടാത്തെ നിശബ്ദടക്ക് ഭംഗം വരുത്തി അവള്‍ ചോദിച്ചു ..ഞാന്‍ അന്ന് വിളിച്ചപോള്‍ ആരാ ഫോണ്‍ എടുത്തേ ...അത് ബാപ്പയാ ...പടച്ചോനെ ...അവള്‍ ചെറുതായി ഒന്ന് ചിരിച്ചു ...ഞാനും അതില്‍ പങ്കു ചേര്‍ന്നു .
സെമിനാര്‍ ഹാളിന്റെ അരികിലുള്ള ഷട്ടില്‍ കോര്‍തിന്റെ അരികില്‍ ചെറിയൊരു തണല്‍ മരം അവിടെ മരം കൊണ്ടുടാക്കിയ താല്‍കാലിക ഒരു ഇരിപ്പിടം ...ഇവിടെ ഇരികാം എന്ന് പറഞ്ഞപോള്‍
അവള്‍ക്കും സംമദം ...ഫാത്തിമ എന്താ ഒന്നും മിണ്ടാത്തെ ...എന്ദിന ഈ അവര്‍ കട്ട് ചെയ്തെ ...ഒരു ചോദ്യത്തിനും അവള്‍ എനിക്കു ഉത്തരം തന്നില്ല ...അല്‍പ സമയം കൂടി ആ നിശബ്ദത തുടര്‍ന്ന് അതിന്നു വിരാമം ഇട്ടു കൊണ്ട് അവള്‍ ആഗ്രഹിച്ച ചോദ്യം ഞാന്‍ തന്നെഹ് ചോദിച്ചു ''ഫതിമയ്ക്ക് എന്നെ ഇഷ്ട്ടമാണോ '' അവളുടെ മുഖം ചുവന്നു കണ്ണില്‍ കണ്ണ് നീര്‍ പടര്‍ന്നു ..ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി ..എന്താ ഫാത്തിമ ഇതു ഇഷ്ടമില്ലഗില്‍ വേണ്ട ..വിട്ടേക്ക് ...ഞാന്‍ നെയ്തു കുട്ടിയ എന്‍റെ പ്രണയം ...ഫാത്തിമയെ ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നി തുടങ്ങിയ വികാരം ...അത് മാത്രമാണ് ഞാന്‍ ഫതിമയോട് പറഞ്ച്ചത് ..ഇക്ക ...ഞാന്‍ ഒരിക്കല്‍ കൂടി ഞെട്ടി എന്താ നീ വിളിച്ചതു ...എനികങ്ങനെ വിളിച്ചൂടെ ..ഫാത്തിമയുടെ ചോദ്യം എന്നില്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍
സൃഷ്ടിച്ചു ...കുറച്ചു ദിവസമായി ഞാന്‍ കേള്‍കാന്‍ കൊതിച്ചു നിന്ന ചോദ്യമ ഇക്ക ഇപ്പോള്‍ എന്നോട് ചോദിച്ചതു ...ഫാതിക്ക് ഇക്കയെ ഒരുപാട് ഇഷ്ടമ ....ഞാന്‍ അവളുടെ കയ്യില്‍ മെല്ലെ തൊട്ടു ..
രണ്ടു പേരുടെയും കൈകള്‍ ഐസ് കട്ട പോലെ ഇരിക്കുന്നു ...എന്‍റെ കൈ നിര്‍ത്താതെ വിരകുന്നുണ്ടായിരുന്നു ....പെടുന്നനെ എന്‍റെ പിറകില്‍ ആരുടെയോ കൈ സ്പര്‍ശിച്ചു ..ഞെട്ടി തിരിഞ്ചു ഞാന്‍ നോക്കി ......
aaraathu..? vella kaalan maarum aayiruno...vidarum munpu koziyumo ..? waiting.....
ReplyDeletebaki parayada pulleh
ReplyDeletedaa..njan ivide post cheithal aa adiyude bakki ninakku veendum kittum...athu kondu g mail-leiku ayachittundu..
ReplyDelete