ഞാന്‍ ബി.കോം ഫസ്റ്റ് ഇയര്‍ ക്ലാസ്സിലേക്ക് കടന്നു വന്നപോഴേ എന്‍റെ നോട്ടം മുന്‍ സീറ്റില്‍ ഇരിക്കുന്ന ഫാത്തിമയെ ആയിരുന്നു
ആ നോട്ടം പിന്നെ എപ്പോഴ പ്രണയം ആയതു ....ഓര്‍ത്തു നോകട്ടെ അതെ ഞാന്‍ ഓര്‍കുന്നു പരിജയ പെടലുകള്‍ കഴിഞ്ഞു ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു ....ക്ലാസ്സ് കഴിഞ്ഞു പോകുന്നിടക്ക് ഞങളുടെ കണ്ണുകള്‍ വീണ്ടും കണ്ടു അതൊരു പ്രണയത്തിന്റെ തുടക്കമാണ് എന്ന് ഞാന്‍ അന്ന് കരുതിയില്ല ....പരസ്പരം സംസാരിച്ചു ഒന്നിച്ചു നടന്നു അപോഴോന്നും ഞാഗള്‍ക്ക് പ്രണയം തോന്നിയില്ല ....പുറമേ പറയാന്‍ മനസ്സ് പേടിച്ചത് കൊണ്ടാകാം ....
രണ്ടു ദിവസം ഫാത്തിമ ക്ലാസ്സില്‍ വരാതായപ്പോള്‍ അവളുടെ നാട്ടുകാരി ഫസ്റ്റ് ഇയര്‍ ബീ എസീ യിലെ സുഹറയോട് തിരക്കിയപോള്‍ അവള്‍ക്കു പനിയാണ് എന്ന ഞെട്ടിപികുന്ന സത്യം തിരിച്ചറിഞ്ഞു .....എന്ത് ചെയ്യും സുഹറയോട് നമ്പര്‍ ചോദിച്ചാലോ അല്ലങ്ങില്‍ വേണ്ട അവള്‍ എന്ത് കരുതും ......ഫസ്റ്റ് അവര്‍ ഇംഗ്ലീഷ് ആയിരുന്നു പ്രൊഫസര്‍ ഡ്രാമ തകര്‍ക്കുകയാണ് .....ഞാന്‍ ഒന്നും കേട്ടില്ല ...ലഞ്ചിനുള്ള സമയം കാത്തു നിന്നു സുഹറയെ ഒന്നുടെ കാണണം ....പറ്റിയാല്‍ നമ്പര്‍ ചോദിക്കണം ഇതായിരുന്നു മനസ്സ് നിറയെ ....
കണ്ടമാത്രയില്‍ സുഹറ ഒരു പുഞ്ചിരി സമ്മാനിച്ച് എന്നോട് തിരക്കി എന്താ ഇവിടെ ഒരു ചുറ്റി കളി ....ഇതു ബി എസീ ക്ലാസ്സ ....ഹേ സുഹറയെ ഒന്ന് കാണാന്‍ വന്നതാ .....എന്താ കാര്യം അല്ല ഫാത്തിമയുടെ നമ്പര്‍ ഉണ്ടോ സകല ദൈരവും ആവാഹിച്ചു ഞാന്‍ ചോദിച്ചു
ഉണ്ടെഗില്‍ അവള്‍ ഒരു ജാടയോടെ എന്നോട് തിരക്കി ....സുഗമില്ലതതല്ലേ ഒന്ന് വിളിച്ചു അന്നെഷികാം എന്ന് കരുതി .....അവള്‍ ഒന്ന് മൂളി
നമ്പര്‍ തന്നു അവള്‍ പോയ് ......കോളേജ് കാന്റീനിലെ കോയന്‍ ബോക്സില്‍ നിന്നും ഒരു രൂപ നാണയം ഇട്ടു കറക്കി ഫാത്തിമയുടെ നമ്പര്‍
മറുതലക്കല്‍ ബെല്ലടികുന്നത് പോലെ എന്‍റെ ഹൃദയവും അടികുന്നുണ്ടായിരുന്നു .......പെടുന്നനെ ഒരു കനത്ത ശബ്ദം ..ആദ്യം ഒന്ന് പതറി എങ്കിലും ഞാന്‍ ദൈര്യം സംഭരിച്ചു ചോദിച്ചു ....ഫാത്തിമയുടെ വീടല്ലേ ....അതെ ആ ശബ്ദതിന്നു ഇടി മുഴക്കതിന്റെ ഗാമ്ബീര്യം ഉള്ളതായി തോന്നി ....ഫാത്തിമ രണ്ടു ദിവസമായി ക്ലാസ്സില്‍ വന്നില്ല .....മറുതലക്കല്‍ നിന്നും കോളേജില്‍ നിന്ന അല്ലെ ....പ്രതീക്ഷികാതെ കിട്ടിയ മറുപടിയില്‍ ഞാന്‍ പടര്‍ന്നു കയറി .......അവള്‍ക്കു പനിയാണ് സാറേ ....ഞാന്‍ ചിരി അടക്കം പിടിച്ചു അല്‍പും ഗാമ്ബിര്യതോടെ ചോദിച്ചു ഫാത്തിമ ഇല്ലേ അവിടെ ...കൊടുകാം എന്ന് പറഞ്ഞു വിനയത്തോടെ ആ ശബ്ദം ഫോണ്‍ അവള്‍ക്കു കൈ മാറി ......
ഹലോ ഫാത്തിമ ഇത് ഞാന്‍ അപ്പോഴേക്ക് അവള്‍ എന്‍റെ ശബ്ദം തിരിച്ചറിഞ്ഞു .....പടച്ചോനെ എന്ദിന വിളിച്ചേ ....അവള്‍ക്കു പേടിയായി തുടങ്ങി ...സുഗമില്ല എന്ന് സുഹറ പറഞ്ഞു അപ്പോള്‍ വിളികാം എന്ന് കരുതി ......ആ ഒരു വിളി ഞ്ഗളുടെ പ്രണയത്തിന്റെ തുടക്കം ....
nalla thudakkam...oru novel vaayikkunna sukham..baakki vegamezhuthu..
ReplyDeleteഗംഭീരം , ...... തുടകം കസറി.... കാത്തിരികുന്നു..
ReplyDelete