Wednesday, June 30, 2010

എന്‍റെ പ്രണയം (അവസാനിച്ചു )

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയെങ്ങിലും അവിടം ശൂന്യമായിരുന്നു ...യെനികനുബവപെട്ട കൈ സ്പര്‍ശം തോന്നലായിരുന്നു .എനിയും ഒരുപാട് എന്ടോക്കെയോ പറയണം യെന്നുണ്ടായെഗിലും ഒന്നും പരഞ്ഞുതീരാതെ ഞങ്ങള്‍ ക്ലാസ്സിലോട്ടു നടന്നു ...പിന്നീടുള്ള നാളുകള്‍ പ്രണയത്തിനു മാത്രമുള്ളതായിരുന്നു ....എല്ലാവരും അറിഞ്ഞു ..കോളേജില്‍ അറിയാന്‍ ബാക്കി ആരും ഇല്ല ...അതൊരു അന്ഗീകരമായ് ഞങ്ങള്‍ക്ക് തോന്നി ....നാളെയുടെ സ്വപ്നങ്ങള്‍ ഒരുപാട് നെയ്തു ....ജനികാന്‍ പോകുന്ന കുഞ്ഞിന്നു എന്‍ട് പേരിടണം എന്ന് വരെ തീരുമാനിച്ചു ......കാല്‍പനിക ലോകത്തെ പ്രണയ സംബാഷനഗല്‍ എന്‍റെ മൊബൈല്‍ ബില്‍ കുത്തനെ ഉയര്‍ത്തി ...ഉമ്മയുടെ ചോദ്യങ്ങള്‍ക്ക് എനിക്കു പലപ്പോഴും മറുപടി ഇല്ലായിരുന്നു ....മാസത്തില്‍ മൊബൈല്‍ ബില്‍ അടകുന്നത് ഞാന്‍ അല്ലല്ലോ ...അത് കൊണ്ട് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചില്ല ...

നാളെയുടെ ജീവിതത്തെ ആവോളം സ്വപ്നം കണ്ടു ഞങ്ങള്‍ പൂര്‍വാടികം ശക്തിയോടെ പ്രണയിച്ചു ...ബീച്ചുകളും ഐസ് ക്രീം കളും ഞങ്ങളുടെ പ്രണയത്തെ ആവോളം പ്രോത്സാഹിപിച്ചു ....അന്നൊരു ശനിയയ്ച്ച ആയിരുന്നു ശപികപെട്ട ദിവസം ..ഒരികലും മറക്കാന്‍ പറ്റാത്ത ...കണ്ണ് നീര്‍ പൊടിഞ്ഞ ദുഷിച്ച ദിവസം ....ബീച്ചിന്റെ ആളൊഴിഞ്ഞ മൂലയില്‍ അവളുടെ മടിയില്‍ തലവെച്ചു കിടക്കുകയാ ഞാന്‍ ..കടലില്‍ നിന്നും ഞങ്ങളെ തേടിയെത്തുന്ന മന്ദ മാരുതന്‍ പ്രണയ ചുംബനഗല്‍ നല്‍കി എങ്ങോ പോയ്‌ മറയുന്നു ...അപോഴോന്നും ഞങ്ങളെ വീക്ഷിക്കുന്ന കഴുകന്‍ കണ്ണുകളെ ഞങ്ങള്‍ കണ്ടില്ല ...വയിലിന്നു കാഠിന്യം കൂടിയിരിക്കുന്നു ...പതിയെ ഞങ്ങള്‍ അവിടെ നിന്നും എഴുന്നേറ്റു
നേരെ പോയത് പ്രിയപ്പെട്ട കുകീസ് ...ഐസ്ക്രീം കടയുടെ പേര്‍ ...ഞങ്ങളെ കണ്ടപാടെ സ്ഥിരം നല്‍കാറുള്ള പുഞ്ചിരിയുമായ് ..ശുകൂര്‍ക്ക എന്താ മക്കളെ സുഖമല്ലേ എന്ന പതിവ് ചോദ്യവുമായി രണ്ടു ലവ് ഫലുടാ ടാബളില്‍ റെഡി ....പെടുന്നനെ ഫാതിയുടെ മുഖത്തുണ്ടായ ബാവ മാറ്റം എന്നെ അല്ബുതപെടുത്തി ...അവള്‍ പതിയെ എഴുന്നേറ്റു ...ഒന്ന് നീങ്ങി നിന്നു .....ഒന്നും മനസിലാകാതെ ഞാന്‍ അവളെ തുറിച്ചു നോക്കുമ്പോഴേക്കും ....എന്നെ തേടിയെത്തി ആ ശബ്ദം ...

യെണ്ടാട നിന്‍റെ പേര്‍ ..ആജാനു ബാഹുവായ ആ ശബ്ദത്തിന്റെ ഉടമയെ ഞാന്‍ കണ്കുളിര്‍ക്കെ നോക്കി ...ആരാ നിങ്ങള്‍ എന്ന് ചോദികുന്നതിന്നു മുമ്പ് തന്നെ കുറെ നക്ഷ്ത്രഗല്‍ എന്‍റെ മുഖത്ത് കൂടി കടന്നു പോയ്‌ ....ഇവിടെ വാടി എന്ന ഒരലര്‍ച്ചയോടെ അയാള്‍ അവളെ ബലമായി പിടിച്ചു കൊണ്ട് പോയ്‌ .....എന്നെ രക്ഷിക്കു യെന്നവളുടെ കണ്ണുകള്‍ പറയുന്നുടെങ്ങിലും ...നിസ്സഹനായി നോക്കി നികാനെ എനിക്കു കഴിഞ്ഞുള്ളൂ ....അവളുടെ പഠിത്തം രണ്ടു നാള്‍ നിലച്ചു ...ഇനി ഒന്നും ഉണ്ടാകില്ല എന്ന് അവളുടെ ജെഷ്ടന്നു ഞാന്‍ ഉറപ്പു കൊടുത്തു ..എന്‍റെ ഉറപിന്മേല്‍ അവള്‍ വീണ്ടും പഠിക്കാന്‍ വന്നു ...പിന്നെ പേനകള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു ...കടലാസുകള്‍ ഞങ്ങള്‍ക്ക് വേണ്ടി കണ്ണ് നീര്‍ പൊഴിച്ചു ...അപോഴും അവളുടെ ജെഷ്ടനോടുള്ള പക എന്‍റെ മനസ്സില്‍ തീ പൊരി കൊണ്ടു ...അവസാന വര്‍ഷ ബി കോം എക്സാം വന്നു കഴിഞ്ഞു ....ഇതും കൂടി കഴിഞ്ഞാല്‍ നമ്മള്‍ എങ്ങനെ കാണും ....ഞങ്ങള്‍ രണ്ടു പേരും ബയപെട്ട അവസാന ദിവസവും വന്നു .....ഒന്‍പതു മണിക്ക് തുടങ്ങിയ പരീക്ഷ പതിനൊന്നു മണിയോടെ ഞങ്ങള്‍ രണ്ടു പേരും എഴുതി കഴിഞ്ഞു ...ഗ്രൌണ്ടിന്റെ പിറകു വശത്തുള്ള മെന്‍സ് ഹോസ്റ്റല്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു ....അവിടെ പ്രനയെകുന്നവര്‍ക്ക് ഒരു ചെറു പൂങ്ങാവനം ഉണ്ടായിരുന്നു ..അവിടം നിറയെ മാസ്മരികം നിറഞ്ഞ പ്രണയ നൊമ്പരങ്ങള്‍ ആയിരുന്നു ....അവളെന്റെ മാറില്‍ ചാഞ്ഞു ...അവളുടെ മുടിയെഴകളില്‍ കൂടി എന്‍റെ വിരലുകള്‍ അടങ്ങാതെ ചലിച്ചു കൊണ്ടിരുന്നു ...എന്‍റെ മാറില്‍ ചൂട് കൂടിയിരിക്കുന്നു ...കണ്ണ് നീര്‍ വാര്‍ന്നോഴുകുകയാണ് ..
മരവിച്ച രണ്ടു ശരീരങ്ങള്‍ ..എന്‍ട് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ പകച്ചു പോയ കുറെ നിമിഷങ്ങള്‍....ഒരുപാട് ചുംബനഗല്‍ നിറഞ്ഞ നിമിഷങ്ങള്‍ ..ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന തിരിച്ചറിവോടെ ...ഞങ്ങള്‍ രണ്ടു വഴികായ് പിരിഞ്ഞു ...പ്രണയം ഞങ്ങളില്‍ പരിശുദ്ദമായിരുന്നു ..അതിന്റെ പടിയോന്നോണം ഞങ്ങള്‍ വീണ്ടും കാണുവാന്‍ തീരുമാനിച്ചു ...പക്ഷെ ദൈവം ഞങ്ങളെ പിരികാനായിരുന്നു തീരുമാനിച്ചത് ..അക്രോഷഗലും അട്ടഹാസങ്ങളും ഉയര്‍ന്നു വന്ന രാത്രി ഞങ്ങളെ രണ്ടു പേരെയും രാത്രി ഒന്നായി കണ്ട നിമിഷം ...വേദനയുടെ അനര്‍ഗ നിമിഷങ്ങള്‍ എനിക്കു സമ്മാനിച്ച ആ രാത്രി കൊടുവില്‍ ഞാന്‍ ബംഗ്ലോര്‍ക്ക് നാട് കടതപെട്ടു ...അവിടെ നിന്നും ദുബായ് യിലേക്കും ......
നീണ്ട രണ്ടര വര്‍ഷത്തിനു ശേഷം ഞാന്‍ അവളെ ഒരിക്കല്‍ കൂടി കണ്ടു ...പത്തു ദിവസത്തെ ലീവിന്നു നാട്ടില്‍ പോയപോള്‍ തികച്ചും ആകസ്മികമായ കണ്ടു മുട്ടല്‍ ...അവളുടെ ഒക്കത്ത് ഒരു സുന്ദരന്‍ മോനുണ്ടായിരുന്നു ....സുഗമാണോ എന്ന അവളുടെ ചോദ്യത്തിന്നു യെണ്ട് മറുപടി കൊടുക്കണം എന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു ....ഒടുവില്‍ അവള്‍ പറഞ്ഞു ...വഴ്തോരാതെ സംസാരിക്കുന്ന നിനകിത് യെണ്ട് പറ്റി ...കാലം ഒരുപാട് മാറ്റിയിരിക്കുന്നു ....ആ മുഖത്ത് ഒന്ന് നോക്കാന്‍ പോലും എനിക്കു സാദിച്ചില്ല ...എന്നെ ഒരു വട്ടം കൂടി അവള്‍ നോക്കി ഒരു മന്ദഹാസത്തോടെ നടന്നു നീങ്ങി ....അതില്‍ എന്നോടുള്ള വെറുപ്പും പുച്ചവും നിറഞ്ഞു നില്‍കുന്നുണ്ടായിരുന്നു !!!! ശുഭം

1 comment:

  1. kaalam ethra venamenkilum marikkootee... pakshe pranayam orikkalum marikillaa... prapancham ulladatholam kaalam athu nilanilkukayum cheyum..

    nannaayirikkunu kunnumpuram :-)
    keep writing....

    ReplyDelete