Monday, June 28, 2010

പ്രിയേ...!

പ്രിയേ...!

എഴുതിക്കൂട്ടുന്ന ഈ അക്ഷരങ്ങളില്* നിന്ന്..
ഇന്ന് എന്നെ നീ അറിഞ്ഞു കൊള്ളുക..

ഞാനിരിക്കുന്ന ലോകം വിഷാദത്തിന്റെ മാത്രമായത് കൊണ്ട്..
വാക്കിലെ ആവര്*ത്തന വിരസത നിന്നെ ബോര്* അടിപ്പിചെക്കാം,
എങ്കിലും..!
അഡ്ജസ്റ്റ് ചെയ്യുക..

ഉറങ്ങുമ്പോള്* ഉണരാന്* ആഗ്രഹിക്കുന്ന പോലെ..!
ഒര്കുമ്പോള്* കാണുവാന്* ആഗ്രഹിക്കുന്ന, നിന്റെ മുഖത്തെ കുറിച്ച്,
എന്ത് തന്നെ എഴുതിയാലും അതൊന്നും അധികമാവില്ലെന്നുമരിയാം ...

പക്ഷെ..!
സോപ്നങ്ങള്* മനുഷ്യ മനസ്സിന്റെ ബലഹീനതയാനെന്നു മനസ്സിലാക്കി,
ഈ വിനീതനെ കുറ്റം പറയാതിരിക്കുക..

നിന്നിലെ നിന്നെ മാത്രമല്ല എന്നെ നിന്നിലെക്കടുപ്പിച്ഛതെന്നും...
പിന്നെ എതോന്നിലെക്കാനെന്നോ..
ഞാന്* പറയാതെ തന്നെ
ഒരു പക്ഷെ..
നിനക്കും അറിയാമായിരിക്കും അല്ലോ.....

പരസ്പരം അറിഞ്ഞകന്നത് കൊണ്ട്..
നമ്മുടെ ഈ അകലവും നമ്മള്* പ്രതീക്ഷിച്ചത് തന്നെയാവാം ..
പക്ഷെ പ്രതീക്ഷിച്ചതിലും അപ്പുറം നോവുകള്* ഉണ്ട് ,
ഈ വേര്പിരിയലിനെന്നു ഇന്ന് ഞാനും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു...

ജീവിതത്തെക്കാലും ,സ്നേഹത്തിനെക്കാലും വലുതൊന്നുമല്ല
നോവുകലെന്നും ഞാന്* തിരിച്ചറിയുന്നു..
പക്ഷെ..!
തിരിച്ചറിയാത്ത എന്റെ നോവിന്റെ കാഠിന്യം
പറഞ്ഞറിയിക്കാന്* കഴിയാത്ത ഒന്നാണെന്ന്..
എപ്പോഴെങ്കിലും നീ അറിയുന്നുണ്ടാകുമോ..?

ആഗ്രഹങ്ങല്ക് പിറകിലുള്ള ജീവിതം നീ സമ്മാനിച്ചത്* തന്നെയാണ്..
നമുക്ക് പിരിയാം എന്ന് പറഞ്ഞതും നിന്റെ നാവിന്* തുമ്പ് തന്നെ..
അപ്പോഴും പരിഭവം പറഞ്ഞിട്ടില്ല ഞാന്* ഒരിക്കലും..
കാരണം നമ്മുടെ സ്നേഹത്തിനു മറ്റൊരു തലങ്ങളുണ്ടായിരുന്നില്ലല്ലോ.....

പിന്നെ... ഇപ്പോലെന്തേ ഇങ്ങനെ എന്ന് നീ ചോദിക്കരുത്...
കാരണം.. ഒരു പക്ഷെ അത് കൂടി താങ്ങുവാനുള്ള മനസ്സ്,
എനിക്കുണ്ടാവില്ല..

തനിച്ചിരിക്കുമ്പോള്* അറിയാതെ ഓര്*ത്തു പോകുന്നതും...
അരികില്* ഓടിയെത്താന്* കൊതിച്ചു പോകുന്നതും ..
എന്റെ മാത്രം തെറ്റായിരിക്കാം.
പക്ഷെ മറക്കാന്* കഴിയാതെ പോകുന്ന ഈ ദുരവസ്ഥയെ ഓര്*ത്ത്*..
പലപ്പോഴും..
വിഷമിക്കുകയാണ് ഞാനും ..

ഒരായിരം വട്ടം മറക്കാന്* തന്നെ ശ്രമിക്കുന്നുണ്ടെങ്കിലും..
പിന്നെയും ഓര്*ത്ത്* പോകുന്ന ഇന്നലെകള്*..
അതിനൊന്നും കൂട്ടാക്കുന്നില്ല സഖേ !..

എവിടുന്നോ തേടിയെത്തുന്ന ഈ വികാരത്തെ,
പ്രണയം എന്നോരുവേള പറഞ്ഞു നോക്കിയാലും
അതിനപ്പുറമുള്ള എന്റെ സങ്കടങ്ങല്ക്
അതൊന്നും പകരമാവുകില്ലല്ലോ ...!

കോരി ചൊരിയുന്ന മഴയോളം നൊമ്പരങ്ങള്* ഉണ്ടാവും..
ഒരു പക്ഷെ....!
ഇന്ന്,എന്റെ ഹൃദയത്തില്*..

എങ്കിലും ഒരു കൊച്ചു മൌനമായി ഞാന്* മുഖം പോത്തിയിരിക്കുന്നത്,
നിന്നെ വേദനിപ്പിക്കാന്* കഴിയാത്തത് കൊണ്ട് മാത്രമാണ്.. ..

എന്നെയോര്*ത്തോരിക്കലും വേദനിക്കല്ലേ,
എന്ന് വെറുതെ ഞാന്* പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ...
നിനക്ക് വേണ്ടി,എന്റെയുള്ളം തെങ്ങുന്നത് എന്തിനു വേണ്ടിയാവും..

അറിയില്ല....

എങ്കിലും..
ഹൃദയവും സ്നേഹവും ലയിച്ചു,
കാലങ്ങളോട് സമപ്പെടുമ്പോള്*......
ഒരു തുള്ളി കണ്ണുനീര്* മാത്രമായി
നിന്റെ ഓര്*മ്മകള്* ബാക്കിയായെക്കാം
എന്റെ ജീവിതം നിറയെ..!

പക്ഷെ...!
ഈ ജന്മം...
ഇനിയൊരിക്കലും,
നമുക്കായ്..അനുവദിക്കാനിടയില്ലാത്ത
നമ്മുടെ സംഗമത്തെ ഓര്*ത്ത്*...
ഒരിക്കല്* കൂടി ഞാന്* കരഞ്ഞു കൊള്ളട്ടെ.....!!

1 comment:

  1. enthinee kannuneer..enthinee vedana..enno marichoru pranayathinu vendiyo...padiyirangipoya swapnagalkkuvendiyo...ninne thaichakkipoya aa ormakale neeyum marannekkuka..naleyude nanmaye punaruka..all the best.

    ReplyDelete